Latest NewsNewsLife StyleHealth & Fitness

കൊളസ്ട്രോള്‍ നിയന്ത്രണത്തിന് ഇഞ്ചിനീര്

കൃഷ്ണ തുളസിയുടെ നീരും ഇഞ്ചി നീരും ഉള്ളിനീരും തേനും സമം ചേര്‍ത്ത് കഴിക്കുന്നത് കടുത്ത കഫ ശല്യവും ഇല്ലാതാക്കും

ഒട്ടേറെ ഔഷധ​ഗുണങ്ങൾ ഉള്ള ഒന്നാണ് ഇഞ്ചി. കൃഷ്ണ തുളസിയുടെ നീരും ഇഞ്ചി നീരും ഉള്ളിനീരും തേനും സമം ചേര്‍ത്ത് കഴിക്കുന്നത് കടുത്ത കഫ ശല്യവും ഇല്ലാതാക്കും.

ഇഞ്ചി ദഹനസംബന്ധമായ രോഗങ്ങള്‍ക്ക് അത്യുത്തമമാണ്. വയറുകടി, വയറു വേദന എന്നിവ വേഗം മാറാന്‍ ഇഞ്ചി സഹായിക്കും.

ഇഞ്ചി, തിപ്പലി, കുരുമുളക് എന്നിവയുടെ മിശ്രിതം (ഒരു നുള്ള്) ഒരു ടീസ്പൂണ്‍ കറുവാപ്പട്ടയും ചേര്‍ത്ത് ചായയില്‍ കലർത്തി കഴിക്കുന്നത് കൊളസ്ട്രോളിനെ നിയന്ത്രിക്കും.

Read Also : ജിഹാദ് സ്ഫോടനങ്ങളില്‍ ചാവേറായി പൊട്ടിത്തെറിയ്‌ക്കാനും സ്ത്രീകള്‍ തയ്യാര്‍: ഹമാസ് വനിതാ പ്രസ്ഥാനത്തിന്റെ നേതാവ്

അര ടീസ്പൂണ്‍ ഇഞ്ചി കൊത്തിയരിഞ്ഞതും ഒരു വെളുത്തുള്ളി അല്ലി നന്നായി അരിഞ്ഞതും അര ടീ സ്പൂണ്‍ നാരങ്ങ നീരില്‍ ചേർത്ത് ആഹാരത്തിന് മുമ്പ് കഴിക്കുന്നതും കൊളസ്ട്രോള്‍ നിയന്ത്രണത്തിന് നല്ലതാണ്.

ഇഞ്ചി, വയമ്പ്‌ ഇവ അരച്ചു പേരാലിലയില്‍ പൊതിഞ്ഞുകെട്ടി ചാണകം പൊതിഞ്ഞ്‌ ഉമിത്തീയിലിട്ടു വാട്ടിപ്പിഴിഞ്ഞ്‌ നീരെടുത്തു അണ്ണാക്കിലും വായിലും പുരട്ടുന്നത് തൊണ്ടയിലെ അസ്വസ്ഥതകള്‍ക്ക് പരിഹാരമാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button