ThiruvananthapuramKeralaNattuvarthaLatest NewsNews

എ​ട്ട് വ​യ​സ്സു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ പ്ര​തി​ക്ക് ഒ​മ്പ​ത് വ​ർ​ഷം ക​ഠി​ന​ത​ട​വും പിഴയും

കു​ട​പ്പ​ന​ക്കു​ന്ന് നാ​ലു​മു​ക്ക്​ ഏ​ണി​ക്ക​ര ലെ​യി​നി​ൽ സു​രേ​ഷി​നെ​യാ​ണ് തി​രു​വ​ന​ന്ത​പു​രം അ​തി​വേ​ഗ സ്പെ​ഷ​ൽ കോ​ട​തി ശി​ക്ഷി​ച്ച​ത്

തി​രു​വ​ന​ന്ത​പു​രം: എ​ട്ട് വ​യ​സ്സു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ പ്ര​തി​ക്ക് ഒ​മ്പ​ത് വ​ർ​ഷം ക​ഠി​ന​ത​ട​വും 30000 രൂ​പ പി​ഴ​യും ശിക്ഷ വിധിച്ച് കോടതി. കു​ട​പ്പ​ന​ക്കു​ന്ന് നാ​ലു​മു​ക്ക്​ ഏ​ണി​ക്ക​ര ലെ​യി​നി​ൽ സു​രേ​ഷി​നെ​യാ​ണ് തി​രു​വ​ന​ന്ത​പു​രം അ​തി​വേ​ഗ സ്പെ​ഷ​ൽ കോ​ട​തി ശി​ക്ഷി​ച്ച​ത്.

2015 ഫെ​ബ്രു​വ​രി 16 രാ​ത്രി 7.30 നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. പി​ഴ​ത്തു​ക അ​ട​ച്ചി​ല്ലെ​ങ്കി​ൽ ഒ​മ്പ​ത് മാ​സം കൂ​ടു​ത​ൽ ശി​ക്ഷ അ​നു​ഭ​വി​ക്ക​ണമെന്നും കോടതി നിർദ്ദേശിച്ചു. പി​ഴ​ത്തു​ക ല​ഭി​ച്ചാ​ൽ പീ​ഡ​ന​ത്തി​നി​ര​യാ​യ പെ​ൺ​കു​ട്ടി​ക്ക് ന​ൽ​കാ​നും ജ​ഡ്ജി ആ​ർ. ജ​യ​കൃ​ഷ്ണ​ൻ ഉ​ത്ത​രവി​ട്ടു.

Read Also : അതിഥി തൊഴിലാളികളോടുള്ള ഇടപെടല്‍ സൗഹൃദപരമാക്കണം, ഹിന്ദിയിലും ബംഗാളിയിലും സംസാരിക്കണം: പൊലീസിന് എഡിജിപിയുടെ സര്‍ക്കുലര്‍

പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ ആ​ർ.​എ​സ്. വി​ജ​യ് മോ​ഹ​ൻ ഹാ​ജ​രാ​യി. പേ​രൂ​ർ​ക്ക​ട എ​സ്.​ഐ​യാ​യി​രു​ന്ന വി. ​സൈ​ജു​നാ​ഥാ​ണ് കേ​സ് അ​ന്വേ​ഷി​ച്ച​ത്. സ​ർ​ക്കാ​ർ കു​ട്ടി​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന് വി​ധി​യി​ൽ പറയുന്നുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button