കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 4,545 രൂപയും പവന് 36,360 രൂപയുമായി.
17-ന് പവന് 36,560 രൂപ രേഖപ്പെടുത്തിയതാണ് ഡിസംബർ മാസത്തിലെ ഉയർന്ന നിരക്ക്. രാജ്യാന്തര വിപണിയില്‍ ട്രോയ് ഔണ്‍സിന് 1809.25 ഡോളറില്‍ ആണ് വ്യാപാരം.
22 കാരറ്റിന്റെ 10 ഗ്രാം സ്വര്‍ണത്തിന് 47,510 രൂപയാണ് ഡല്‍ഹിയില്‍ സ്വര്‍ണ വില. 24 കാരറ്റിന്റെ 10 ഗ്രാം സ്വര്‍ണത്തിന് 51,810 രൂപയാണ് വില. ഡല്‍ഹി, ചെന്നൈ, കൊല്‍ക്കത്ത, മുംബൈ തുടങ്ങിയ പ്രധാന നഗരങ്ങളില്‍ എല്ലാം സ്വര്‍ണ വിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി.
Read Also : കിഴക്കമ്പലം ആക്രമണം: കേരളത്തിലെ അന്യസംസ്ഥാന തൊഴിലാളികളെ ഇതിന്റെ പേരിൽ ഒറ്റപ്പെടുത്തരുതെന്ന് കോടിയേരി
ഡിസംബര്‍ 17 മുതല്‍ 20 വരെ ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ ആയിരുന്നു സ്വര്‍ണ വില. ഒരു പവന് സ്വര്‍ണത്തിന് 36,560 രൂപയായിരുന്നു വില. പിന്നീട് വില കുറയുകയായിരുന്നു.
ഡിസംബര്‍ മൂന്നിനാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍ സ്വര്‍ണ വില എത്തിയത്. ഒരു പവന് സ്വര്‍ണത്തിന് 35,560 രൂപയായിരുന്നു വില.
Post Your Comments