KeralaLatest NewsNewsBusiness

സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ വി​ല​യി​ല്‍ വർധനവ്

ഗ്രാ​മി​ന് 10 രൂ​പ​യും പ​വ​ന് 80 രൂ​പ​യു​മാ​ണ് ഇ​ന്ന് വ​ര്‍​ധി​ച്ച​ത്

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ വി​ല​യി​ല്‍ വ​ര്‍​ധ​നവ് രേ​ഖ​പ്പെ​ടു​ത്തി. ഗ്രാ​മി​ന് 10 രൂ​പ​യും പ​വ​ന് 80 രൂ​പ​യു​മാ​ണ് ഇ​ന്ന് വ​ര്‍​ധി​ച്ച​ത്. ഇ​തോ​ടെ ഗ്രാ​മി​ന് 4,545 രൂ​പ​യും പ​വ​ന് 36,360 രൂ​പ​യു​മാ​യി.

17-ന് ​പ​വ​ന് 36,560 രൂ​പ രേ​ഖ​പ്പെ​ടു​ത്തി​യ​താ​ണ് ഡി​സം​ബ​ർ മാ​സ​ത്തി​ലെ ഉ​യ​ർ​ന്ന നി​ര​ക്ക്. രാജ്യാന്തര വിപണിയില്‍ ട്രോയ് ഔണ്‍സിന് 1809.25 ഡോളറില്‍ ആണ് വ്യാപാരം.

22 കാരറ്റിന്റെ 10 ഗ്രാം സ്വര്‍ണത്തിന് 47,510 രൂപയാണ് ഡല്‍ഹിയില്‍ സ്വര്‍ണ വില. 24 കാരറ്റിന്റെ 10 ഗ്രാം സ്വര്‍ണത്തിന് 51,810 രൂപയാണ് വില. ഡല്‍ഹി, ചെന്നൈ, കൊല്‍ക്കത്ത, മുംബൈ തുടങ്ങിയ പ്രധാന നഗരങ്ങളില്‍ എല്ലാം സ്വര്‍ണ വിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി.

Read Also : കിഴക്കമ്പലം ആക്രമണം: കേരളത്തിലെ അന്യസംസ്ഥാന തൊഴിലാളികളെ ഇതിന്റെ പേരിൽ ഒറ്റപ്പെടുത്തരുതെന്ന് കോടിയേരി

ഡിസംബര്‍ 17 മുതല്‍ 20 വരെ ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ ആയിരുന്നു സ്വര്‍ണ വില. ഒരു പവന്‍ സ്വര്‍ണത്തിന് 36,560 രൂപയായിരുന്നു വില. പിന്നീട് വില കുറയുകയായിരുന്നു.

ഡിസംബര്‍ മൂന്നിനാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍ സ്വര്‍ണ വില എത്തിയത്. ഒരു പവന്‍ സ്വര്‍ണത്തിന് 35,560 രൂപയായിരുന്നു വില.

shortlink

Related Articles

Post Your Comments

Related Articles


Back to top button