![](/wp-content/uploads/2021/12/802332-yogi-pri.jpg)
ന്യൂഡൽഹി: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ബുൾഡോസർ നാഥ് എന്ന് വിളിച്ച് കോൺഗ്രസ്. യോഗി യുവാക്കളുടെ സ്വപ്നം ചവിട്ടിയരച്ചു എന്നാരോപിച്ചാണ് ബുൾഡോസറെന്ന് വിളിക്കണമെന്ന് കോൺഗ്രസ് പറഞ്ഞത്.
കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ ലക്നൗവിൽ നടക്കാനിരിക്കുന്ന അഞ്ചു കിലോമീറ്റർ ഓട്ടമത്സരത്തിന് ലക്നൗ പോലീസ് അനുമതി നിഷേധിച്ചിരുന്നു. ഇതേ തുടർന്നാണ് അദ്ദേഹത്തിനെതിരെ കോൺഗ്രസ് വിമർശനം നടത്തിയത്.
സ്ത്രീകളുടെ ഉന്നമനത്തിനു വേണ്ടി ‘ലഡ്കി ഹൂൺ, ലഡ് സക്തീ ഹൂൺ’ എന്നീ മുദ്രവാക്യങ്ങൾ ഉയർത്തിപ്പിടിച്ചാണ് കോൺഗ്രസ് പരിപാടി നടത്താൻ തീരുമാനിച്ചത്. എന്നാൽ, ഇതിന് അനുമതി നിഷേധിച്ചതോടെ മാരത്തണിൽ ഓടാൻ ആഗ്രഹിച്ച പെൺകുട്ടികളുടെ സ്വപ്നം യോഗി തകർത്തുവെന്ന് കോൺഗ്രസ് ആരോപിച്ചു. ശക്തരായ സ്ത്രീകളുടെ സ്വപ്നം ഇല്ലാതാക്കുകയാണ് സ്ത്രീ വിരോധിയായ യോഗി ചെയ്യുന്നതെന്ന് കോൺഗ്രസ് ഔദ്യോഗിക ഹാൻഡിലുകൾ ട്വീറ്റ് ചെയ്തു.
Post Your Comments