കാബൂൾ: അഫ്ഗാനിൽ നിലനിന്നിരുന്ന 2 തിരഞ്ഞെടുപ്പ് കമ്മീഷനുകളെയും പിരിച്ചു വിട്ട് താലിബാൻ ഭീകരർ. അനാവശ്യമെന്ന് കണ്ടാണ് ഈ പിരിച്ചുവിടൽ എന്ന് താലിബാൻ ഔദ്യോഗിക വക്താവായ ബിലാൽ കരീമി വ്യക്തമാക്കി. പ്രസിഡൻഷ്യൽ, പാർലമെന്ററി, പ്രാദേശിക ഭരണകൂടം തിരഞ്ഞെടുപ്പുകളെല്ലാം ഇനി താലിബാൻ നേരിട്ടായിരിക്കും നടത്തുക.
തിരഞ്ഞെടുപ്പ് കമ്മീഷനുകളോടൊപ്പം, പാർലമെന്ററികാര്യ മന്ത്രാലയവും സമാധാന മന്ത്രാലയവും താലിബാൻ പിരിച്ചു വിട്ടിട്ടുണ്ട്. താലിബാന്റെ അഭിപ്രായത്തിൽ, ഇപ്പോൾ അഫ്ഗാനിസ്ഥാനിൽ നിലനിൽക്കുന്ന എല്ലാ പ്രശ്നങ്ങൾക്കും കാരണം ഇതുപോലെയുള്ള അനാവശ്യ സർക്കാർ സ്ഥാപനങ്ങളാണ്.
താലിബാൻ സർക്കാരിന്റെ ഇപ്പോഴത്തെ ഭരണത്തിൽ രീതിയനുസരിച്ച് ചേർന്ന് പോവാത്ത വകുപ്പുകളാണ് അവയെന്നും കരീമി വ്യക്തമാക്കി.
അഥവാ, ഭാവിയിൽ ആവശ്യം വന്നാൽ, അപ്പോൾ ഇതു പുനസംഘടിപ്പിക്കാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ വനിതാ ക്ഷേമ മന്ത്രാലയവും നേരത്തെ താലിബാൻ പിരിച്ചു വിട്ടിരുന്നു.
Post Your Comments