Latest NewsInternational

‘സൗത്താഫ്രിക്കൻ ഓഫ് ദ ഇയർ’ പുരസ്കാരം ഇന്ത്യൻ വംശജന് : ചീഫ് ജസ്റ്റിസിനെ പുറകിലാക്കി ഡോ.ഇംതിയാസ്

ജോഹന്നാസ്ബർഗ്: ഈ വർഷത്തെ സൗത്ത് ആഫ്രിക്കൻ ഓഫ് ദി ഇയർ പുരസ്കാരം ഇന്ത്യൻ വംശജനായ ഡോ.ഇംതിയാസ് സൂലിമാന്. പ്രമുഖ ദിനപത്രമായ ഡെയിലി മാവെറിക്കിന്റെ സംയുക്ത സമിതിയാണ് ഈ പുരസ്കാരം നൽകുന്നത്. ഡെപ്യൂട്ടി ചീഫ് ജസ്റ്റിസ് റെയ്മണ്ട് സോൻഡോയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിക്കൊണ്ടാണ് ഇംതിയാസ് ഈ പുരസ്ക്കാരം കരസ്ഥമാക്കിയത്.

‘ഗിഫ്റ്റ് ഓഫ് ദി ഗിവേഴ്‌സ്’ എന്നാ പ്രശസ്ത ദുരിതാശ്വാസ സംഘടനയുടെ സ്ഥാപകനാണ് മനുഷ്യാവകാശ പ്രവർത്തകൻ കൂടിയായ ഡോ.ഇംതിയാസ്. മറ്റു സമുദായങ്ങൾ ഓടും മതങ്ങളോടും സഹിഷ്ണുതയോടെയും ദയാപൂർവ്വവും പെരുമാറാൻ അദ്ദേഹം മുസ്ലിം സമുദായത്തോട് ആവശ്യപ്പെട്ടു. ഇസ്ലാമോഫോബിയ എന്ന അനാവശ്യ ഭയം മൂലം മുസ്ലിംകളെ മുഖ്യധാരയിൽ നിന്ന് മാറ്റി നിർത്തുന്നത് ഒഴിവാക്കാൻ ഇത്തരമൊരു സമീപനത്തിനേ കഴിയൂ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

1994-ലാണ് ഡോ.ഇംതിയാസ് തന്റെ ജീവകാരുണ്യ സംഘടന ആരംഭിക്കുന്നത്. തുർക്കിയിൽ ഉള്ള തന്റെ മതപണ്ഡിതന്റെ നിർദ്ദേശാനുസരണമായിരുന്നു അത്. ദുരിത ബാധിത പ്രദേശങ്ങളിലെ പ്രളയബാധിത മേഖലകളിലും ഏതാണ്ട് 260 മില്യൻ യു.എസ് ഡോളറിന്റെ പ്രവർത്തനങ്ങളാണ് സംഘടന കാഴ്ച വയ്ക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button