പലരേയും ബാധിക്കുന്ന ഒരു പ്രശ്നം ആണ് ദഹനസംബന്ധമായ പ്രശ്നങ്ങൾ. നാം കഴിക്കുന്ന ഭക്ഷണം നല്ല രീതിയിൽ ദഹിക്കാത്തത് ആണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്ക് കാരണം. ഒരാളുടെ ശാരീരിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നതിൽ ദഹന പ്രക്രിയയ്‌ക്ക് വളരെയധികം പ്രാധാന്യം തന്നെയാണുള്ളത്. ശരിയായ ദഹനത്തിന് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്.
ഭക്ഷണം കഴിച്ച ഉടൻ കിടക്കരുത്. അത് ദഹനത്തെ ബാധിക്കാം. രാത്രി 8 മണിക്കു മുന്‍പ് ആഹാരം കഴിച്ച് അതു ദഹിക്കാനുള്ള സമയം നല്‍കിയ ശേഷം മാത്രം ഉറങ്ങുന്നത് മതിയെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ഇത് ദഹന പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടക്കാന്‍ സഹായിക്കും.
Reda Also : വീട്ടിൽ മോഷണം : അഞ്ചു പവൻ സ്വർണവും പണവും നഷ്ടപ്പെട്ടതായി പരാതി
ഭക്ഷണം കഴിച്ച ശേഷം ഉടനെ പുകവലിക്കുന്നവരുണ്ട്. ആഹാരത്തിന് മുന്‍പും ശേഷവും പുകവലിക്കുന്നത് ആരോഗ്യത്തിന് ഏറെ ദോഷകരമായി ബാധിക്കും. സിഗററ്റില്‍ അടങ്ങിയിരിക്കുന്ന കാര്‍സിനോജനുകള്‍ കാന്‍സറിലേക്കു നയിക്കുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
ഒരിക്കലും ഭക്ഷണത്തിനു ശേഷം വര്‍ക്കൗട്ട് ചെയ്യരുത്. വയറു നിറഞ്ഞ അവസ്ഥയില്‍ വ്യായാമം ചെയ്യുന്നത് മന്ദതയിലേക്ക് നയിക്കും. മാത്രമല്ല, ഇത് ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും.
ദഹന സംബന്ധമായ പ്രശ്നങ്ങൾക്കും കുടലിന്റെ ആരോഗ്യത്തിനും സഹായിക്കുന്ന ഒന്നാണ് തൈര്. ദിവസത്തിൽ ഒരു കപ്പ് തൈര് കഴിക്കുന്നത് ദഹനം എളുപ്പമാക്കാൻ സഹായിക്കും.
Post Your Comments