കൊച്ചി: അന്യസംസ്ഥാന തൊഴിലാളികളെ വെള്ളവും വളവും നൽകി വളർത്തുമ്പോൾ തിരിഞ്ഞു കൊത്തുന്നത് കണ്ടില്ലെന്നു നടിക്കുന്നത് വോട്ടു ബാങ്ക് വളർത്തിയ രാഷ്ട്രീയക്കാരെന്ന് സോഷ്യൽ മീഡിയ ആരോപണം. ‘കാലം നോക്കാതെ വന്ന് വീട്ടിലെ സൽക്കാരം സ്വീകരിച്ച് സംപ്രീതനായി ഉടനേയോ അടുത്ത് തന്നെയോ തന്റെ കാര്യം നോക്കി മടങ്ങുന്നവനാവണം അതിഥി,,,,
അല്ലാതെ വീട്ടിൽകേറി വന്ന് വീട്ടുകാരന്റെ പള്ളയ്ക്ക് കത്തി കയറ്റുന്നവന് വിളിക്കാൻ പറ്റിയ പേരല്ല അതിഥി’ എന്ന് അഡ്വ: ശ്യാം കെ ഹരിഹരൻ കുറിക്കുന്നു.
നിരവധി സ്ഥലങ്ങളിൽ അന്യസംസ്ഥാന തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന സ്ഥലങ്ങളിൽ ചെറിയ ഒരു തീപ്പൊരി മതി കലാപം എന്ന രീതിയിലേക്ക് മാറാണെന്നും ഇവർ പറയുന്നു. ഇവരിൽ പലരും ബംഗ്ലാദേശികളാണെന്നാണ് സോഷ്യൽ മീഡിയ ഒന്നടങ്കം ആരോപിക്കുന്നത്. ഈ കലാപം പോലീസ് പെട്ടെന്ന് വിചാരിച്ചാൽ അടിച്ചമർത്താനും പറ്റില്ല എന്നതിന്റെ തെളിവാണ് ഇന്ന് പുലർച്ചെ നടന്ന കലാപം എന്നും സോഷ്യൽ മീഡിയ ചൂണ്ടിക്കാണിക്കുന്നു. ക്രിസ്മസ് ആഘോഷവുമായി ബന്ധപ്പെട്ട് തൊഴിലാളികൾ തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. കൺട്രോൾ റൂമിൽ ലഭിച്ച വിവരം അനുസരിച്ച് പൊലീസുകാർ അന്വേഷിക്കാനെത്തി.
എന്നാൽ, തൊഴിലാളികൾ പൊലീസുകാരെ ആക്രമിക്കുകയും കൺട്രോൾ റൂം വാഹനം അടിച്ചുതകർക്കുകയും ചെയ്തു. സംഭവം അന്വേഷിക്കാനായി കുന്നത്തുനാട് പൊലീസ് സ്റ്റേഷനിൽനിന്നും എത്തിയവരെ അതിഥി തൊഴിലാളികൾ കൂട്ടംചേർന്ന് മർദിക്കുകയും ജീപ്പ് കത്തിക്കുകയും ചെയ്തു. പിന്നീട് ആലുവ എസ്പി കാർത്തികേയന്റെ നേതൃത്വത്തിൽ അഞ്ഞൂറോളം പൊലീസ് സ്ഥലത്തെത്തുകയും ഹോസ്റ്റലിൽനിന്നും ബലംപ്രയോഗിച്ച് തൊഴിലാളികളെ പിടികൂടുകയുമായിരുന്നു.
Post Your Comments