![amit shah](/wp-content/uploads/2019/09/amitshah.jpg)
ഡല്‍ഹി: നാഗാലാന്‍ഡില്‍ അഫ്‌സ്പ പിന്‍വലിക്കുന്നതിനെ കുറിച്ച് പരിശോധിക്കാന്‍ പ്രത്യേക കമ്മിറ്റി രൂപീകരിക്കും. അമിത് ഷായുടെ നേതൃത്വത്തില്‍ ഡിസംബര്‍ 23-ന് ചേര്‍ന്ന യോഗത്തിന്റേതാണ് തീരുമാനം. സൈനികര്‍ നടത്തിയ വെടിവെപ്പില്‍ തൊഴിലാളികള്‍ മരണപ്പെട്ടതിനെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് അമിത് ഷായുടെ നേതൃത്വത്തില്‍ അസം, നാഗാലന്‍ഡ് മുഖ്യമന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും യോഗം ചേര്‍ന്നത്.
Read Also : സുഡാൻ ജനതയ്ക്ക് സഹായഹസ്തവുമായി സൗദി
നാട്ടുകാര്‍ക്ക് നേരെ വെടിവയ്പ് നടത്തിയ സൈനികര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് യോഗത്തില്‍ അമിത് ഷാ അറിയിച്ചു. സൈനിക നിയമപ്രകാരമുള്ള കോര്‍ട്ട് ഓഫ് എന്‍ക്വയറിയുടെ അടിസ്ഥാനത്തിലാകും നടപടി. അന്വേഷണം കഴിയുംവരെ ഓപ്പറേഷനില്‍ പങ്കെടുത്ത എല്ലാ സൈനികരേയും സസ്‌പെന്‍ഡ് ചെയ്തു. വെടിയേറ്റ് മരിച്ചവരുടെ ബന്ധുക്കള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ജോലി നല്‍കും.
Post Your Comments