കണ്ണൂർ : ശശി തരൂരിനെതിരെ വിമർശനവുമായി കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. തരൂർ കോൺഗ്രസ് പാർട്ടിയിലെ ഒരു എം.പി മാത്രമാണെന്നും പാർട്ടി നിലപാട് അംഗീകരിച്ചില്ലെങ്കിൽ തരൂരിന് പുറത്ത് പോകേണ്ടി വരുമെന്നും സുധാകരൻ പറഞ്ഞു. ഇക്കാര്യത്തിൽ കർശന നിലപാട് പാർട്ടിക്കുണ്ടെന്നും സുധാകരൻ പറഞ്ഞു.കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുധാകരൻ.
തരൂരിന്റെ കഴിവിനെ അംഗീകരിക്കുന്നു. എന്നാൽ അദ്ദേഹം ഇപ്പോഴും ഇന്ത്യൻ രാഷ്‌ട്രീയത്തിന്റെ വഴിലേക്ക് എത്തിയിട്ടില്ല. തരൂരിനോട് പറയേണ്ടത് ഒക്കെ മുഖത്ത് നോക്കി പറഞ്ഞിട്ടുണ്ട്. തരൂരിന്റെ തീരുമാനങ്ങൾ മാറുമായിരിക്കാമെന്നും സുധാകരൻ പറഞ്ഞു. പാർട്ടിക്ക് വിധേയപ്പെട്ടില്ലെങ്കിൽ തരൂർ പാർട്ടിയിൽ ഉണ്ടാകില്ല എന്നും സുധാകരൻ മുന്നറിയിപ്പ് നൽകി.
Read Also : ബിജെപിയും നരേന്ദ്രമോദിയും കാണിക്കുന്നതിനേക്കാൾ വർഗീയത സിപിഎം കേരളത്തിൽ കാണിക്കുന്നു: ഇടി മുഹമ്മദ് ബഷീർ
കെ റെയിൽ വിഷയത്തിൽ കോൺഗ്രസ് നിലപാടിന് വിരുദ്ധമായ നിലയിൽ ശശി തരൂർ പ്രതികരണം തുടരുകയും പിണറായി വിജയനെ പൊതുവേദികളിൽ പ്രശംസിച്ചു സംസാരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് സുധാകരൻ നിലപാട് വ്യക്തമാക്കിയത്.
Post Your Comments