നൈജീരിയ: മിസ് നൈജീരിയ മത്സരത്തിൽ വിജയിച്ച ഷാതു ഗാർക്കോയുടെ മാതാപിതാക്കളെ ശരീയത്ത് പോലീസ് അറസ്റ്റ് ചെയ്തു. 1957ൽ മിസ് നൈജീരിയ മത്സരം ആരംഭിച്ചതിനു ശേഷം വിജയിക്കുന്ന ആദ്യത്തെ ഹിജാബ് ധരിച്ച യുവതിയാണ് ഷാതു ഗാർക്കോ . ‘സൗന്ദര്യമത്സരത്തിലെ മകളുടെ പങ്കാളിത്തം’ നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പതിനെട്ടുകാരിയുടെ മാതാപിതാക്കളെ അറസ്റ്റ് ചെയ്തത്. ഇവരെ ചോദ്യം ചെയ്യുമെന്നും ശരീയത്ത് പോലീസ് വ്യക്തമാക്കി.
സൃഷ്ടിയുടെ ലക്ഷ്യം മനുഷ്യരാശിയെ പ്രയാസങ്ങളിലൂടെയും പ്രാർത്ഥനയിലൂടെയും പരീക്ഷിക്കുക എന്നതായിരുന്നുവെന്നും മനുഷ്യന് ആസ്വദിക്കാൻ വേണ്ടിയല്ല അള്ളാഹു മനുഷ്യനെ സൃഷ്ടിച്ചതെന്നും പോലീസ് വാദിച്ചു. ഒരു ഇസ്ലാമിക ഭരണം എല്ലാ മേഖലയിലും ഗൗരവമുള്ളതായിരിക്കണമെന്നും ഇസ്ലാമിൽ തമാശകൾക്കോ , സൗന്ദര്യത്തിനോ പ്രാധാന്യമില്ലെന്നും ശരീയത്ത് പോലീസ് പറയുന്നു. ഗൗരവമുള്ള കാര്യങ്ങളിൽ തമാശയും സന്തോഷവും കണ്ടെത്തരുതെന്നും ശരീയത്ത് പോലീസ് വാദത്തിൽ ഉന്നയിച്ചു.
കാനോ സംസ്ഥാനത്ത് നിന്നുള്ള ഒരു മുസ്ലീമാണ് ഷാതു ഗാർക്കോ. ഇവരുടെ മാതാപിതാക്കളും പ്രാദേശ വാസികളാണെന്നും കാനോ ഒരു ശരിഅത്ത് രാഷ്‌ട്രമായതുകൊണ്ട് വിഷയം വെറുതെ വിട്ടു കളയാൻ അനുവദിക്കില്ലെന്നും പോലീസ് വ്യക്തമാക്കി.
Post Your Comments