Latest NewsInternational

സഹായഹസ്തവുമായി ഇന്ത്യയുടെ ‘മിഷൻ സാഗർ’ : 500 ടൺ ഭക്ഷ്യവസ്തുക്കളുമായി ഐ.എൻ.എസ് കേസരി മൊസാംബിക്കിലെത്തി

മാപുടോ: കോവിഡ് മഹാമാരിയിൽ വലയുന്ന ആഫ്രിക്കൻ രാജ്യമായ മൊസാംബിക്കിന് ഇന്ത്യയുടെ സഹായഹസ്തം. 500 ടൺ ഭക്ഷ്യവസ്തുക്കളുമായി യാത്ര തിരിച്ച ഇന്ത്യൻ കപ്പൽ മൊസാംബിക്കിന്റെ തലസ്ഥാനമായ മാപുടോയിലെത്തി.

നാവികസേനയുടെ ഐ.എൻ.എസ് കേസരി എന്ന കപ്പലാണ് അഞ്ഞൂറാൻ ഭക്ഷ്യവസ്തുക്കളുമായി മൊസാംബിക്കിൽ എത്തിച്ചേർന്നത്. കോവിഡ് പ്രതിരോധത്തിനായി ദരിദ്ര രാഷ്ട്രങ്ങളെ സഹായിക്കുന്ന മിഷൻ സാഗറെന്ന കേന്ദ്ര സർക്കാരിന്റെ ബൃഹദ് പദ്ധതിയുടെ ഭാഗമായാണ് ഈ ദൗത്യം. കപ്പലക്ഷ്യസ്ഥാനത്തെത്തി ചേർന്നതായി പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു.

മൊസാംബിക് സേനയുടെ കൃത്യനിർവഹണം എളുപ്പമാക്കാൻ പ്രതിരോധ ഉപകരണങ്ങളും ഫാസ്റ്റ് ഇന്റർസെപ്റ്റർ ജലയാനങ്ങളും കൂടി വഹിച്ചു കൊണ്ടായിരുന്നു നാവികസേനയുടെ കപ്പൽ തീരത്തണഞ്ഞതെന്നും പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ റിപ്പോർട്ടിൽ പരാമർശിക്കുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ‘സാഗർ’ ദൗത്യവുമായുള്ള പതിനെട്ടാമത്തെ യാത്രയാണ് മൊസാംബിക് ലക്ഷ്യമാക്കി നാവികസേന പൂർത്തിയാക്കിയത്. വിദേശകാര്യ മന്ത്രാലയത്തിന് നേരിട്ടുള്ള മേൽനോട്ടത്തിലാണ് ഈ യാത്രകൾ നടക്കുന്നത്. ഇതിനു മുൻപ് മാലിദ്വീപ്, മൗറീഷ്യസ്, സീഷെൽസ്, മഡഗാസ്കർ എന്നീ രാജ്യങ്ങൾക്കും ഇന്ത്യ ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്തിരുന്നു.

shortlink

Post Your Comments


Back to top button