Latest NewsKeralaNews

തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടകളുടെ ആക്രമണം : ബിയര്‍ കുപ്പി കൊണ്ട് യുവാവിന്റെ തലയില്‍ അടിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടകളുടെ ആക്രമണം. പോത്തന്‍കോട് അച്ഛനെയും മകളെയും മര്‍ദ്ദിച്ച ഗുണ്ടാസംഘം മറ്റൊരു യുവാവിനെയും കൂട്ടുകാരെയും ഉപദ്രവിച്ചതായി വിവരം. അച്ഛനും മകള്‍ക്കും നേരെ ആക്രമണമുണ്ടായ അതേദിവസം തന്നെയാണ് യുവാവിനും സംഘത്തിനും ഗുണ്ടകളില്‍ നിന്നും മര്‍ദ്ദനമേറ്റത്. പോത്തന്‍കോടുണ്ടായ സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നപ്പോഴാണ് ഇതേ സംഘം തന്നെയാണ് തങ്ങളെയും ആക്രമിച്ചതെന്ന് യുവാക്കള്‍ക്ക് മനസിലായത്.

Read Also : തുറുങ്കിൽ നിന്നും മോചനം : അന്യായമായി തടവിലിട്ട 42 അഫ്ഗാൻ പൗരന്മാരെ മോചിപ്പിച്ച് പാകിസ്ഥാൻ

ഗുണ്ടാസംഘത്തിന്റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവാക്കളില്‍ ഒരാള്‍ നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഫൈസലും സംഘവുമാണ് തങ്ങളെ മര്‍ദ്ദിച്ചതെന്നും യുവാക്കള്‍ വെളിപ്പെടുത്തി. കഴിഞ്ഞ ബുധനാഴ്ച രാത്രി ഒമ്പതരയോടെ പോത്തന്‍കോട് ജംഗ്ഷനില്‍ അച്ഛനും മകളും ആക്രമിക്കപ്പെട്ടതിന് പിന്നാലെയാണ് ഗുണ്ടകള്‍ യുവാവിനെയും ആക്രമിച്ചത്. പോത്തന്‍കോടുള്ള ബാറിന് മുന്നില്‍ പത്ത് മണിയോടെയായിരുന്നു സംഭവം. ബിയര്‍ കുപ്പികള്‍ തലയില്‍ അടിച്ചുപൊട്ടിച്ച് അതിക്രൂരമായാണ് യുവാവിനെ സംഘം ആക്രമിച്ചത്. നെഞ്ചിന് താഴെ കുപ്പി കുത്തിയിറക്കുകയും ചെയ്തു. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ വേഗം ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

തങ്ങളെ എന്തിനാണ് മര്‍ദ്ദിച്ചതെന്ന് മനസിലായില്ലെന്നും ബാറിന് മുന്നില്‍ വെച്ച് പെട്ടെന്ന് ആക്രമിക്കപ്പെടുകയായിരുന്നു എന്നും യുവാക്കള്‍ പറഞ്ഞു. യുവാക്കള്‍ വാങ്ങിയ ബിയര്‍ കയ്യില്‍ നിന്നും തട്ടിപ്പറിച്ച് വാങ്ങി ഭീഷണിപ്പെടുത്തി. ഇതിന് പിന്നാലെ നാല് ബിയര്‍ കുപ്പികള്‍ യുവാവിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. അതിന് ശേഷം ഗുണ്ടാസംഘം ഉടന്‍ കാറില്‍ കയറി രക്ഷപ്പെട്ടുവെന്നും യുവാക്കള്‍ പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button