Latest NewsInternational

തുറുങ്കിൽ നിന്നും മോചനം : അന്യായമായി തടവിലിട്ട 42 അഫ്ഗാൻ പൗരന്മാരെ മോചിപ്പിച്ച് പാകിസ്ഥാൻ

കാബൂൾ: പാകിസ്ഥാനിലെ വിവിധ ജയിലുകളിൽ കഴിയുന്ന 42 അഫ്ഗാനികളെ മോചിപ്പിച്ച് പാക് ഭരണകൂടം. ഇതിനു തൊട്ടുപിറകെ, നാൻഗർഹർ പ്രവിശ്യയിലെ തുറമുഖത്ത് മോചിപ്പിച്ച അഫ്ഗാനികളെ പാകിസ്ഥാൻ അഫ്ഗാനിസ്ഥാൻ പ്രതിനിധികൾക്ക് കൈമാറി. അഫ്ഗാൻ ന്യൂസ് ഏജൻസി പജ്വോക്കാണ് ഈ സംഭവം റിപ്പോർട്ട് ചെയ്തത്.

അഫ്ഗാനികളെ എന്തിനാണ് ഇത്രയും നാൾ ജയിലിൽ ഇട്ടതെന്നും അവർക്കെതിരെ ഏതുതരത്തിലുള്ള കുറ്റമാണ് ചുമത്തിയിട്ടുള്ളതെന്നും പാകിസ്ഥാൻ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. അഫ്ഗാൻ ഭരണകൂടത്തിന്റെ പരിശോധന കഴിഞ്ഞ ശേഷം മോചിക്കപ്പെട്ട പൗരന്മാരെ അവരുടെ വീടുകളിലേക്ക് അയക്കും. അവർക്ക് സാമ്പത്തിക സഹായം നൽകുമെന്നും അഫ്ഗാൻ ഭരണകൂടം അറിയിച്ചു.

നിരവധി പേരെയാണ് അന്യായമായി പാക് സർക്കാർ തടവിൽ വെച്ചിരിക്കുന്നത്. ഇതിനൊന്നും കണക്കോ കാരണമോ ആരെയും ബോധിപ്പിക്കാറില്ല. ഇന്ത്യയുടെ 1971 യുദ്ധകാലത്ത് പിടിക്കപ്പെട്ട അൻപതോളം പട്ടാളക്കാർ ഇപ്പോഴും പാകിസ്താനിൽ ഉണ്ടെന്നാണ് വിവരങ്ങൾ വ്യക്തമാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button