Latest NewsIndiaNews

കോടതിയിലെ സ്ഫോടനത്തിന് പിന്നിൽ ഖലിസ്ഥാൻ തീവ്രവാദികൾ: 24 മണിക്കൂറിനുള്ളിൽ പ്രതികളെ കണ്ടെത്തുമെന്ന് ഡിജിപി

ചണ്ഡിഗഡ്: ലുധിയാന കോടതിയില്‍ ഉണ്ടായ സ്ഫോടനത്തിന് പിന്നിൽ പ്രവർത്തിച്ചത് ഖലിസ്ഥാൻ തീവ്രവാദികളാണെന്ന് വ്യക്തമാക്കി പഞ്ചാബ് ഡിജിപി. സ്ഫോടനത്തിന് പിന്നിൽ പ്രവർത്തിച്ചവരെ 24 മണിക്കൂറിനുള്ളിൽ കണ്ടെത്തുമെന്നും ഡിജിപി സിദ്ധാര്‍ഥ് ചതോപാധ്യായ പറഞ്ഞു.

ലഹരിക്കേസിലെ കോടതി രേഖകൾ നശിപ്പിക്കാൻ ആസൂത്രണം ചെയ്താണ് സ്ഫോടനം നടത്തിയതെന്നും മയക്കുമരുന്ന് ഇടപാടിന്റെ പേരിൽ സർവീസിൽ നിന്നും പിരിച്ചുവിട്ട മുൻപൊലീസുകാരൻ ഗഗൻദീപ് സിങ്ങാണ് സ്ഫോടനത്തിൽ കൊല്ലപ്പെട്ട രണ്ടുപേരിൽ ഒരാളെന്നും ഡിജിപി പറഞ്ഞു.

അയാളെ ഇന്ത്യക്കാർ വിളിക്കുന്നത് കളിപ്പാവ എന്നാണ്, മേയറുടെ വിലപോലുമില്ല അയാൾക്ക്: ഇമ്രാന് ഖാനെ പരിഹസിച്ച് നവാസ് ഷെരീഫ്

ഈ മാസം 24ന് കേസിൽ ഇയാൾ ഹാജരാകണമെന്ന് കോടതിയുടെ നിർദ്ദേശമുണ്ടായിരുന്നുവെന്നും ഇതിനിടെ ഇയാൾ ഖലിസ്ഥാൻ തീവ്രവാദികളുടെ സഹായത്തോടെ സ്ഫോടനം നടത്തിയതെന്നും ഡിജിപി വ്യക്തമാക്കി.

ഗഗൻദീപിന്റെ ലുധിയാനയിലെ വീട്ടിൽ പൊലീസ് പരിശോധന നടത്തി. ഇയാളുടെ സഹോദരനെ കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ചയാണ് പഞ്ചാബിലെ ലുധിയാന കോടതിയില്‍ സ്‌ഫോടനമുണ്ടായത്. സ്ഫോടനത്തിന് ഉപയോഗിച്ചത് ആർഡിഎക്സ് ആണെന്നും ഇതിനായി രണ്ട് കിലോ ആർഡിഎക്സ് ഉപയോഗിച്ചെന്നുമാണ് റിപ്പോർട്ട്.

shortlink

Post Your Comments


Back to top button