
കോട്ടയം നഗരമധ്യത്തില്‍ പൊലീസിനെ സാക്ഷിയാക്കി മദ്യപാനിയുടെ ആക്രമണം. യുവാവിന്റെ തല തല്ലിപ്പൊളിച്ച അക്രമി തടയാന്‍ ശ്രമിച്ചവരെയും ആക്രമിച്ചു. നാട്ടുകാർക്കെതിരെ വാക്കത്തി വീശിയ ഇയാള്‍ ആള്‍ക്കൂട്ടതിത്തിന് നേരെ നഗ്നതാപ്രദർശനം നടത്തി. സംഭവം തടയുന്നതിൽ പൊലീസിന്റെ വൻ അലംഭാവം വന്നതായി ദൃക് സാക്ഷികള്‍ ആരോപിച്ചു.തിരുന്നക്കര മൈതാനത്തിന് സമീപം ഉച്ചയ്ക്ക് ഒരു മണിയോട് കൂടിയായിരുന്നു സംഭവം.
ഒപ്പമുണ്ടായിരുന്ന സ്ത്രീയെ ബാബു എന്ന അക്രമി തലയ്ക്ക് അടിക്കുന്നത് കണ്ടാണ് നാട്ടുകാർ ഇടപെട്ടത്. ഇതോടെ സ്ത്രീയെ രക്ഷിക്കാൻ ശ്രമിച്ച യുവാവിന്റെ തല ഇയാള്‍ തല്ലിപ്പൊട്ടിക്കുകയായിരുന്നു.
Post Your Comments