Latest NewsNewsInternationalGulfOman

വാണിജ്യ സ്ഥാപനങ്ങളുടെ പ്രവർത്തനശേഷി 50 ശതമാനത്തിൽ തുടരാൻ നിർദ്ദേശം നൽകി ഒമാൻ

മസ്‌കത്ത്‌: രാജ്യത്തെ വാണിജ്യ സ്ഥാപനങ്ങളുടെ പ്രവർത്തന ശേഷി അമ്പത് ശതമാനത്തിൽ തന്നെ തുടരാൻ നിർദ്ദേശം നൽകി ഒമാൻ. മിനിസ്ട്രി ഓഫ് കോമേഴ്സ്, ഇൻഡസ്ട്രി ആൻഡ് ഇൻവെസ്റ്റ്‌മെന്റ് പ്രൊമോഷനാണ് ഇക്കാര്യം അറിയിച്ചത്. ഒമാനിലെ കോവിഡ് രോഗബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിലാണ് തീരുമാനം.

Read Also: കോടതിയിലെ സ്ഫോടനത്തിന് പിന്നിൽ ഖലിസ്ഥാൻ തീവ്രവാദികൾ: 24 മണിക്കൂറിനുള്ളിൽ പ്രതികളെ കണ്ടെത്തുമെന്ന് ഡിജിപി

കോവിഡ് മുൻകരുതൽ നിബന്ധനകൾ കർശനമായി പാലിച്ചു വേണം വാണിജ്യ സ്ഥാപനങ്ങൾ പ്രവർത്തിക്കേണ്ടത്. രണ്ടു ഡോസ് വാക്‌സിൻ സ്വീകരിച്ചവർക്ക് മാത്രമായിരിക്കും വാണിജ്യ സ്ഥാപനങ്ങളിലേക്ക് പ്രവേശനം അനുവദിക്കുന്നത്. സ്ഥാപനങ്ങളിലെത്തുന്ന മുഴുവൻ പേരും മാസ്‌കുകളുടെ ഉപയോഗം, മറ്റ് സുരക്ഷാ മുൻകരുതൽ നടപടികൾ എന്നിവ ശരിയായ രീതിയിൽ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതാണ്.

ഉപഭോക്താക്കളുടെ സുരക്ഷയ്ക്കും, നിയമലംഘനങ്ങൾ വരുത്തുന്നവർക്കെതിരെയുള്ള നിയമ നടപടികൾ ഒഴിവാക്കുന്നതിനും ഈ നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്നും അധികൃതർ നിർദ്ദേശിച്ചു.

Read Also: ഗര്‍ഭം അലസിപ്പോയതിന് സ്ത്രീകൾക്ക് ജയിൽശിക്ഷ: തടവിലായിരുന്ന സ്ത്രീകളെ വെറുതെ വിട്ടു

shortlink

Related Articles

Post Your Comments

Related Articles


Back to top button