KeralaLatest NewsNewsIndia

കരോളും ഗാനമേളയും: പിടി തോമസിന്റെ ​​​വിയോ​ഗത്തിലെ ദുഖാചരണത്തിനിടെ ക്രിസ്തുമസ് ആഘോഷം നടത്തി സിവിൽ സ്റ്റേഷൻ ജീവനക്കാർ

അന്തരിച്ച പിടി തോമസ് എംഎൽഎയുടെ ദുഃഖാചരണത്തിനിടെ ക്രിസ്തുമസ് ആഘോഷം നടത്തിയ കാക്കനാട് സിവിൽ സ്റ്റേഷനിലെ ജീവനക്കാരുടെ പ്രവൃത്തി വിവാദമാകുന്നു. പിടി തോമസിന്റെ വിയോ​ഗത്തിലെ ദുഃഖാചാരണത്തിനായി വെള്ളിയാഴ്‌ചയായിരുന്നു ജീവനക്കാർ പരിപാടി സംഘടിപ്പിച്ചത്. ദുഃഖാചരണത്തിന് പിന്നാലെ ആഘോഷവും സംഘടിപ്പിച്ചു. കളക്ടറേറ്റിലെ ട്രഷറി ജീവനക്കാരാണ് ആഘോഷം സംഘടിപ്പിച്ചത്. സംഭവമറിഞ്ഞ് എത്തിയ കോൺഗ്രസ് പ്രവർത്തകർ സ്ഥലത്ത് പ്രതിഷേധം നടത്തി, ആഘോഷം നിർത്തിവെപ്പിച്ചു.

Also Read: ‘എന്റെ മകനെ നീ വശീകരിച്ചു, ഇനി എന്റെ ഭർത്താവിനെ കൂടി’:വിവാഹപ്രായം 21 ആക്കുന്നത് നല്ല തീരുമാനമെന്ന് അനുഭവകഥ പറഞ്ഞ് യുവതി

കരോളും ​ഗാനമേളയും അടക്കം വിവിധ പരിപാടികളായിരുന്നു ജീവനക്കാർ ആസൂത്രണം ചെയ്തത്. പ്രമുഖ വയലിൻ ആർട്ടിസ്റ്റിനെയും ചടങ്ങിൽ ക്ഷണിച്ചിരുന്നു. പിടി തോമസിനോടുള്ള ആദര സൂചകമായി വ്യാഴാഴ്ച കഴിഞ്ഞ് തൃക്കാക്കര മണ്ഡലത്തിൽ അവധി പ്രഖ്യാപിച്ചിരുന്നു. മണ്ഡലത്തിന്റെ പരിധിയിലുള്ള മിക്ക ഓഫീസുകളിലും സ്വമേധയാ ക്രിസ്തുമസ് ആഘോഷം വേണ്ടെന്ന് വെക്കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് സിവിൽ സ്റ്റേഷനിൽ പരിപാടി സംഘടിപ്പിച്ചതും നടത്തിയതും.

ആ​ഘോഷം നടക്കുന്നതറിഞ്ഞെത്തിയ മണ്ഡലം നേതാക്കൾ പ്രതിഷേധം അറിയിക്കുകയായിരുന്നു. പ്രതിഷേധം അറിയച്ചതോടെ പരിപാടി നിർത്തുകയായിരുന്നു. എന്നാൽ പിടി തോമസ് മരിച്ച ദിവസമായിരുന്നു പരിപാടി നടത്താൻ തീരുമാനിച്ചിരുന്നതെന്നും അദ്ദേഹം മരിച്ചതിനാൽ പിറ്റേന്ന് നടത്താൻ തീരുമാനിക്കുകയുമായിരുന്നു എന്നാണു ജീവനക്കാർ നൽകുന്ന വിശദീകരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button