Latest NewsIndiaNews

സൈനിക മേധാവിയുടെ ഹെലികോപ്റ്റര്‍ തകര്‍ന്നപ്പോള്‍ കോയമ്പത്തൂരില്‍ ലഹരിപാര്‍ട്ടി: മലയാളികളുടെ നേതൃത്വത്തിൽ?

ഹെലികോപ്റ്റര്‍ തകര്‍ന്ന സംഭവത്തില്‍ വിവിധ ഏജന്‍സികള്‍ അന്വേഷണം നടത്തുന്ന വേളയിളാണ് മരണം ആഘോഷിച്ച്‌ ലഹരിപാര്‍ട്ടി നടത്തിയതിന്റെ വിവരങ്ങള്‍ പുറത്ത് വന്നിരിക്കുന്നത്.

കോയമ്പത്തുർ: സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് അടക്കമുള്ള സൈനിക ഉദ്യോഗസ്ഥർ വ്യോമസേന ഹെലികോപ്റ്റര്‍ തകര്‍ന്ന് മരണത്തിന് കീഴടങ്ങുമ്പോൾ കോയമ്പത്തൂരില്‍ മലയാളികളുടെ നേതൃത്വത്തിൽ ലഹരിപാര്‍ട്ടി നടത്തിയാതായി റിപ്പോർട്ട്.

ഊട്ടിക്ക് സമീപം കൂനൂരില്‍ വെച്ചായിരുന്നു വ്യോമസേന ഹെലികോപ്റ്റര്‍ അപകടം നടന്നത്. കോയമ്പത്തൂരിലെ മൂന്ന് കോളേജുകളിലെ ക്യാന്റീനുകള്‍ നടത്തുന്ന മലയാളികളുടെ നേതൃത്വത്തിലാണ് സൈനികരുടെ വീരമ്യത്യു ആഘോഷിക്കാന്‍ ലഹരിപാര്‍ട്ടി നടത്തിയത്.

Read Also: ഇന്ത്യയില്‍ ഇമ്രാന്‍ ഖാനെ വിളിക്കുന്നത് കളിപ്പാവയെന്നാണ്: രൂക്ഷ വിമര്‍ശനവുമായി നവാസ് ഷെരീഫ്

നൂറ് കണക്കിന് ആളുകള്‍ പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നതായും. ഇത് നടത്തിയവരും ഇതില്‍ പങ്കാളികളായവരുടെ വിവരങ്ങള്‍ കേന്ദ്ര ഏജന്‍സികള്‍ ശേഖരിക്കുകയാണെന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഹെലികോപ്റ്റര്‍ തകര്‍ന്ന സംഭവത്തില്‍ വിവിധ ഏജന്‍സികള്‍ അന്വേഷണം നടത്തുന്ന വേളയിളാണ് മരണം ആഘോഷിച്ച്‌ ലഹരിപാര്‍ട്ടി നടത്തിയതിന്റെ വിവരങ്ങള്‍ പുറത്ത് വന്നിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button