ന്യൂയോർക്ക്: താലിബാൻ നേതാക്കൾക്ക് ഏർപ്പെടുത്തിയിരുന്ന അന്താരാഷ്ട്ര യാത്രാവിലക്ക് നീക്കി ഐക്യരാഷ്ട്ര സംഘടന. ഡിസംബർ 22 മുതൽ 2022 മാർച്ച് 21 വരെ താലിബാൻ നേതാക്കൾക്ക് യാത്ര ചെയ്യാം. യുഎൻ രക്ഷാസമിതിയാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
ആദ്യ ഡെപ്യൂട്ടി പ്രധാനമന്ത്രി അബ്ദുൽ ഖാനി ബരാദർ, വിദേശകാര്യ മന്ത്രി ഷേർ മുഹമ്മദ് അബ്ബാസ് തുടങ്ങിയ പ്രമുഖ നേതാക്കൾ ഉൾപ്പെടെ നിരവധി താലിബാൻ നേതാക്കളെ ഐക്യരാഷ്ട്ര സംഘടന അന്താരാഷ്ട്ര യാത്രകളിൽ നിന്നും വിലക്കിയിരുന്നു.
താലിബാനോട് അയവുള്ള സമീപനമാണ് ഐക്യരാഷ്ട്ര സംഘടന സ്വീകരിക്കുന്നത്. അവരുടെ ഔദ്യോഗിക വക്താവിനെ താലിബാനെ പ്രതിനിധീകരിക്കാൻ സംഘടന അനുവദിച്ചിരുന്നു. ഇതുപ്രകാരം, ദോഹയിലുള്ള സുഹൈൽ ഷഹീനെ താലിബാൻ ഔദ്യോഗിക വക്താവായി തിരഞ്ഞെടുത്ത് യുഎന്നിലേക്കയച്ചു.
Post Your Comments