ശ്രീനഗര്‍: കാശ്മീരില്‍ അടച്ചു പൂട്ടിയ പള്ളി വിശ്വാസികള്‍ക്ക് തുറന്ന് കൊടുത്ത് മോദി സര്‍ക്കാര്‍. 30 വര്‍ഷങ്ങള്‍ക്ക് മുമ്പ് തീവ്രവാദ ഭീഷണിയെ തുടര്‍ന്ന് അടച്ചു പൂട്ടിയ ശ്രീനഗറിലെ സെന്റ് ലൂക്സ് പള്ളിയാണ് ഇപ്പോള്‍ തുറന്നു കൊടുത്തിരിക്കുന്നത്. കാശ്മീരിലെ ഏറ്റവും പഴക്കമുള്ള പള്ളിയായ സെന്റ് ലൂക്സ് 125 വര്‍ഷം മുമ്പാണ് നിര്‍മ്മിച്ചത്. ഈ പള്ളി ചര്‍ച്ച് ഓഫ് നോര്‍ത്ത് ഇന്ത്യയുടെ കീഴിലാണ് പ്രവര്‍ത്തിക്കുന്നത്.
1990കളില്‍ തീവ്രവാദികള്‍ പള്ളിക്കെതിരെ ആക്രമണം നടത്തുകയും ഞായറാഴ്ച ആരാധന തടസപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നിര്‍ദ്ദേശ പ്രകാരമാണ് പള്ളി അടച്ചു പൂട്ടിയത്. മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ കാശ്മീരിന് പ്രത്യേകാധികാരം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെ പള്ളി തുറക്കണമെന്ന് വിശ്വാസികള്‍ ആവശ്യപ്പെട്ടിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശാനുസരണം കാശ്മീര്‍ ടൂറിസം വകുപ്പ് പള്ളിയുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. പുനരുദ്ധരിച്ച പള്ളിയുടെ ഉദ്ഘാടനം ജമ്മു കാശ്മീര്‍ ലഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹ നിര്‍വ്വഹിച്ചു. പള്ളി തുറന്ന് നല്‍കിയതിലൂടെ മോദി സര്‍ക്കാരിന്റെ ധീരതയാണ് തെളിയിച്ചതെന്ന് സിഎന്‍ഐ സഭാ വക്താവ് കെന്നഡി ഡേവിഡ് രാജന്‍ പറഞ്ഞു.
Post Your Comments