Latest NewsNewsLife StyleFood & CookeryHealth & Fitness

ആരോഗ്യത്തിന്​ ഹാനികരമായ വിപണിയിലെ അഞ്ച്​ തരം പാനീയങ്ങൾ ഇവയാണ്

ആരോഗ്യപോഷണത്തിനായി ദിനംപ്രതി വിവിധതരം പാനീയങ്ങൾ കുടിക്കുന്നവരാണ്​ നമ്മൾ. എന്നാൽ,ആ പാനീയങ്ങൾ എല്ലാം ഗുണപ്രദമാണെന്ന്​ നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? അവ ചിലപ്പോൾ മിൽക്ക്​ ഷെയ്​ക്ക്​ ആവാം അല്ലെങ്കിൽ നുരഞ്ഞുപൊങ്ങുന്ന പാനീയങ്ങൾ ആവാം. പലതിലും കൃത്രിമ രുചികളും മധുരവും ചേർത്തിട്ടുണ്ടാകും. ഇവയെല്ലാം ആരോഗ്യത്തിന്​ ഹാനികരമാണ്​. നിങ്ങളുടെ ശരീരത്തെ പ്രതികൂലമായി ബാധിക്കുന്ന ചില ​ പാനീയങ്ങളെ കുറിച്ചാണ് താഴെ പറയുന്നത്.

കൃത്രിമ മധുരം ചേർത്ത നട്ട്​ മിൽക്ക്​

വിവിധതരം പരിപ്പുകൾ പാലിനൊപ്പം ചേർത്തുണ്ടാക്കുന്ന നട്ട്​ മിൽക്ക്​ വിറ്റാമിൻ, ധാതുക്കൾ, കാൽസ്യം, ഇരുമ്പ്​, മഗ്​നീഷ്യം എന്നിവയാൽ സമ്പന്നമാണ്​. എന്നാൽ വിപണിയിൽ ലഭിക്കുന്ന നട്ട്​ മിൽക്കിൽ ചേർത്തിരിക്കുന്ന കൃത്രിമ മധുരം ശരീരത്തിന്​ ഗുണത്തേക്കാൾ ഏറെ ദോഷകരമാണ്​. ജൈവരീതിയിൽ തയാറാക്കിയ നട്ട്​ മിൽക്ക്​ കുടിക്കാൻ ശ്രമിക്കുകയാണ്​ വേണ്ടത്​.

Read Also  : സിപിഎമ്മിന്റെ രണ്ടര ലക്ഷം രൂപയോളം മുടക്കിയ വള്ളം നീക്കം ചെയ്യാൻ ഉത്തരവിട്ട് കോടതി

മാർക്കറ്റ്​ പാനീയങ്ങൾ

പഴവർഗങ്ങളും പാലും ഉൾപ്പെടെയുള്ളവ ഉപയോഗിച്ച്​ കുഴമ്പ്​ രൂപത്തിൽ തയാറാക്കുന്ന പാനീയങ്ങൾ ആരോഗ്യത്തിന്​ നല്ലതാണ്​. എന്നാൽ വിപണയിൽ ലഭിക്കുന്ന സ്​മൂത്തി വിഭാഗത്തിൽപെടുന്ന ഇത്തരം പാനീയങ്ങിൽ കേടുകൂടാതിരിക്കാനുള്ള രാസവസ്​തുക്കൾ ചേർക്കുന്നുണ്ട്​. ഇവയാകട്ടെ പാനീയത്തിലെ പോഷകമൂല്യം വെട്ടിക്കുറക്കുന്നവയാണ്​. മാർക്കറ്റ്​ സ്​മൂത്തികൾക്ക്​ പകരം വീട്ടിൽ സ്വന്തം നിലക്ക്​ ഇവ തയാറാക്കി കഴിക്കുന്നതാണ്​ ആരോഗ്യത്തിന്​ ഗുണകരം.

Read Also  :  പ്രതിരോധ ശക്തിയ്ക്ക് ഇനി സിദ്ധ ചികിത്സാ ശാസ്ത്രത്തിന്റെ കാലം, ശാഖയെ അനുകൂലിച്ച് മന്ത്രി വീണ ജോർജ്ജ്

നുരഞ്ഞുപൊങ്ങുന്ന പാനീയങ്ങൾ

ബോട്ടിൽ തുറന്നാൽ മനംമയക്കുന്ന മണത്തോടെ നുരുഞ്ഞുപൊങ്ങുന്ന പാനീയങ്ങൾ വിപണിയിൽ ഏറെയാണ്​. അനാരോഗ്യ പാനീയങ്ങളുടെ പട്ടികയിൽ ഇവയാണ്​ മുന്നിൽ. പൂർണമായും കൃത്രിമ മധുരവും രുചികളും ചേർത്താണ്​ ഇവയുടെ നിർമാണം. ഇവയുടെ സ്​ഥാനത്ത്​ വീട്ടിൽ തയാറാക്കുന്ന ജ്യുസുകൾ ആവാം.

സോഫ്​റ്റ്​ ഡ്രിംഗ്​സ്​

വായു നിറച്ച്​ സൂക്ഷിച്ച സോഡ പോലുള്ള പാനീയങ്ങൾ ആരോഗ്യക്രമാണെന്നാണ്​ പലരുടെയും ധാരണ. എന്നാൽ ഇത്തരം പാനീയങ്ങൾ ശരീരത്തിൽ കൃത്രിമ മധുരം കൂടുതൽ എത്താൻ ഇടയാക്കുകയും അതുവഴി അമിതവണ്ണത്തിന്​ കാരണമാവുകയും ചെയ്യുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button