ന്യൂയോർക്ക്: സൗദി അറേബ്യ രഹസ്യമായി ദീർഘദൂര ബാലിസ്റ്റിക് മിസൈൽ നിർമിക്കുന്നുവെന്ന് അമേരിക്ക. യുഎസ് ഇന്റലിജൻസ് വിഭാഗമാണ് ഈ നിർണായക വിവരം പുറത്തു വിട്ടത്.
സൗദിയുടെ ബാലിസ്റ്റിക് മിസൈൽ വികസന പദ്ധതിയിൽ എല്ലാ സഹായവും രഹസ്യമായി നൽകുന്നത് ചൈനയാണെന്നും ഇന്റലിജൻസ് റിപ്പോർട്ടുകൾ സ്ഥിരീകരിക്കുന്നു. സൗദി ചൈനയിൽ നിന്നും മിസൈലുകൾ വാങ്ങാറുണ്ടെങ്കിലും ആദ്യമായാണ് ഒരെണ്ണം സ്വന്തമായി നിർമ്മിക്കുന്നത്. വാർത്താ ഏജൻസിയായ സി.എൻ.എന്നും ഈ വിവരം പുറത്തു വിട്ടിട്ടുണ്ട്. അവർ പുറത്തു വിട്ട ഉപഗ്രഹ ചിത്രങ്ങളും സൗദി അറേബ്യയുടെ ബാലിസ്റ്റിക് മിസൈൽ നിർമ്മാണം ശരി വയ്ക്കുന്നു.
സൗദി അറേബ്യയും ഇറാനും ബദ്ധവൈരികളായതിനാൽ, സൗദിഅറേബ്യ ബാലിസ്റ്റിക് മിസൈൽ നിർമ്മാണം തുടങ്ങിയാൽ, ഇറാൻ തന്നെയാണോ പദ്ധതികളുമായി മുന്നോട്ടു പോകുമെന്നാണ് യു.എസ് മാധ്യമങ്ങൾ പറയുന്നത്
Post Your Comments