കാഠ്മണ്ഡു: ചൈനയിൽ നിന്നും വാങ്ങിയ വിമാനങ്ങൾ കട്ടപ്പുറത്തായതോടെ കടക്കെണിയിൽ കുടുങ്ങി നേപ്പാൾ. രാജ്യത്തിന്റെ എയർലൈൻസ് ഉദ്യോഗസ്ഥരിൽ ഒരു പ്രമുഖനാണ് ഇക്കാര്യം പുറത്ത് വിട്ടത്.
2014-ലാണ് ചൈനയുടെ പക്കൽ നിന്നും രണ്ട് സിയാൻ എം.എ60 വിമാനങ്ങളും നാല് ഹാർബിൻ വൈ12 വിമാനങ്ങളും തവണകളായി അടച്ചു തീർക്കാമെന്ന വ്യവസ്ഥയിൽ നേപ്പാൾ വാങ്ങിയത്. എന്നാൽ, ഒന്നിന് പിറകെ ഒന്നായി ഓരോ വിമാനങ്ങളും പണിമുടക്കി. ഒരു കേടുപാട് തീർത്ത വരുമ്പോഴേക്കും അടുത്തത് തുടങ്ങിയിട്ടുണ്ടാവുമെന്നതിനാൽ, അറ്റകുറ്റപ്പണികൾക്കുള്ള ഭാരിച്ച ചെലവ് നേപ്പാൾ എയർലൈൻസിന് താങ്ങാവുന്നതിലും അധികമായിരുന്നു.
വൻതുക പലിശ അടച്ചു തീർക്കാനുണ്ടായിട്ടും വിമാനങ്ങൾ വേണ്ട രീതിയിൽ ഉപയോഗിക്കാൻ സാധിച്ചില്ല. വൈ12 വിമാനങ്ങളാകട്ടെ, കേടുപാടുകൾ നിത്യസംഭവമായതിനാൽ കുപ്രസിദ്ധമായ മോഡലുമായിരുന്നു. നഷ്ടത്തിൽ നിന്നും നഷ്ടത്തിലേക്ക് കൂപ്പു കുത്തുന്ന നേപ്പാൾ എയർലൈൻസിന് ഭാരിച്ച തുക മുടക്കി ഇവയൊക്കെ ഇനി നന്നാക്കിയെടുക്കാൻ കഴിയില്ല. ഒരാവശ്യവുമില്ലാതെ ചൈനയ്ക്ക് വൻതുക കടക്കാരായി മാറുകയാണ് നേപ്പാളിന് ഇതിലൂടെ സംഭവിച്ചത്.
Post Your Comments