ഹോങ്കോങ്: ടിയാനൻമെൻ കൂട്ടക്കൊലയുടെ ഓർമ്മയ്ക്കായി ഹോം സർവകലാശാലയിൽ സ്ഥാപിച്ചിരുന്ന സ്മാരക പ്രതിമ നീക്കം ചെയ്തു. ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്. മരണസംഖ്യ ഇനിയും വ്യക്തമല്ലാത്ത കൂട്ടക്കൊലയുടെ ഓർമ്മകൾ ഉണർത്തുന്ന ‘അപമാനത്തിന്റെ സ്തംഭം’ എന്ന് വിളിക്കപ്പെടുന്ന പ്രതിമയാണ് നീക്കം ചെയ്തത്. ചൈനയിൽ വളരെ വലിയ വികാരമുണർത്തുന്ന സംഭവമാണിത്.
ടിയാനൻമെൻ കൂട്ടക്കൊല അനുസ്മരിപ്പിക്കുന്ന വളരെ കുറച്ച് പൊതു സ്മാരകങ്ങൾ മാത്രമേ ഹോങ്കോങ്ങിൽ ഉള്ളൂ. അവ എങ്ങനെയെങ്കിലും നീക്കം ചെയ്യാനുള്ള ശ്രമത്തിലാണ് സർക്കാർ. ചൈനീസ് വിരുദ്ധ വിമതരെ അമർച്ച ചെയ്യാനുള്ള സർക്കാർ നീക്കത്തിന്റെ ഭാഗമായാണ് ഈ നീക്കം ചെയ്യൽ.
1989-ൽ, കമ്മ്യൂണിസ്റ്റ് ഭരണം മാറി ജനാധിപത്യം വേണമെന്ന ആവശ്യവുമായി തെരുവിലിറങ്ങിയ വിദ്യാർഥികളെ ചൈനീസ് പട്ടാളം കൂട്ടക്കൊല ചെയ്തു. ടിയാനൻമെൻ ചത്വരത്തിൽ പ്രതിഷേധാർഹം തടിച്ചു കൂടിയിരുന്ന ആയിരക്കണക്കിന് കോളേജ് വിദ്യാർഥികളെ വെടിവെച്ചു കൊന്നു. വിദ്യാർഥികളുടെ ശരീരത്തിലൂടെ സൈനികർ പീരങ്കികൾ കയറ്റിയിറക്കി. ഈ സംഭവത്തെയാണ് ടിയാനൻമെൻ കൂട്ടക്കൊല എന്ന് വിളിക്കുന്നത്.
Post Your Comments