Latest NewsSaudi ArabiaNewsInternationalGulf

മൂന്ന് മാസത്തിനിടെ വനിതാ ജീവനക്കാരുടെ എണ്ണത്തിൽ വൻ വർധനവ്: കണക്കുകൾ പുറത്തുവിട്ട് സൗദി

ജിദ്ദ: മൂന്ന് മാസത്തിനിടെ സൗദിയിൽ വനിതാ ജീവനക്കാരുടെ എണ്ണത്തിൽ വൻ വർധനവ്. 2.9 ശതമാനത്തിന്റെ വർധനവാണ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ സ്വകാര്യ മേഖലയിൽ സൗദി വനിതാ ജീവനക്കാരുടെ എണ്ണം 31.8 ശതമാനവും വർധിച്ചു. സൗദിയിലെ വനിതാ ജീവനക്കാരിൽ 59 ശതമാനം പേർ സ്വകാര്യ മേഖലയിലും 41 ശതമാനം പേർ സർക്കാർ മേഖലയിലുമാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

Read Also: തമിഴ്നാട്ടിലും കർണാടകയിലും ഭൂചലനം

2016 അവസാനം 53 ശതമാനം സ്ത്രീകൾ സ്വകാര്യ മേഖലയിലും 47 ശതമാനം സർക്കാർ മേഖലയുമാണ് ജോലി ചെയ്തിരുന്നത്. അതേസമയം കൂടുതൽ മേഖലകളിൽ സ്വദേശിവത്കരണം നടപ്പിലാക്കാനാണ് സൗദി അറേബ്യയുടെ തീരുമാനം. കൂടുതൽ തൊഴിൽ മേഖലകളിൽ സൗദിവത്ക്കരണം നടപ്പാക്കുന്ന പദ്ധതി സൗദി ഉടൻ പ്രഖ്യാപിക്കും. സൗദിവൽക്കരണ-വനിതാ ശാക്തീകരണ കാര്യങ്ങൾക്കുള്ള മാനവവിഭവശേഷി മന്ത്രാലയ അണ്ടർ സെക്രട്ടറി എൻജി. മാജിദ് അൽദുഹവിയാണ് ഇക്കാര്യം അറിയിച്ചത്.

Read Also: സ്‌കൂളിലേക്ക് പോയ പത്താംക്ലാസ് വിദ്യാര്‍ഥിനിയെ പെരിയാറിൽ മരിച്ച നിലയിൽ കണ്ടെത്തി

shortlink

Related Articles

Post Your Comments

Related Articles


Back to top button