KeralaLatest NewsNews

മേഘ ഗർഭിണിയായതോ പ്രസവിച്ചതോ വീട്ടുകാർ അറിഞ്ഞില്ല: കുഞ്ഞിനെ കൊന്ന് മൃതദേഹം കവറിലാക്കി കാമുകന് നൽകിയത് കത്തിക്കാൻ

തൃശ്ശൂര്‍ : നവജാതശിശുവിനെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയ ശേഷം മൃതദേഹം കനാലിൽ ഉപേക്ഷിച്ച സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുകൾ. കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിക്കാനായിരുന്നു അമ്മയും കാമുകനും ചേർന്ന് തീരുമാനിച്ചത്. ഇതിനായി ഇമ്മാനുവലും സുഹൃത്തും ചേര്‍ന്ന് മുണ്ടൂരിലെ പമ്ബില്‍ നിന്നും ഡീസല്‍ വാങ്ങിയിരുന്നു. എന്നാൽ, ഇവരുടെ പദ്ധതി ഫലം കണ്ടില്ല. കത്തിക്കാൻ പറ്റിയ സാഹചര്യമല്ലെന്നും, കത്തിച്ചാൽ പുകയും തീയും കണ്ട് ആരെങ്കിലും അന്വേഷിച്ച് വരാൻ സാധ്യതയുണ്ടെന്നും മനസിലാക്കി മൃതദേഹം കത്തിക്കുക എന്ന തീരുമാനത്തിൽ നിന്നും പ്രതികൾ പിൻവാങ്ങി.

ഇമ്മാനുവലും യുവതിയും രണ്ടു വര്‍ഷത്തിലേറെയായി പ്രണയത്തിലായിരുന്നു. ഈ ബന്ധത്തിൽ യുവതി ഗർഭിണിയായി. പൂർണഗർഭിണിയായിട്ടും വീട്ടുകാർ ആരും ഇത് തിരിച്ചറിഞ്ഞില്ല എന്നതാണ് അതിശയം. ശനിയാഴ്ച രാത്രി 11 മണിയോടെയാണ് യുതി പ്രസവിച്ചത്. വീട്ടിലെ ബാത്ത്റൂമിൽ വെച്ചായിരുന്നു കുഞ്ഞിന് ജന്മം നൽകിയത്. പ്രസവവും വീട്ടുകാർ അറിഞ്ഞില്ല. അവിവാഹിതയായ യുവതി വീട്ടില്‍ പ്രസവിച്ച ശേഷം കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തുകയായിരുന്നു.

Also Read:ടിയാനൻമെൻ കൂട്ടക്കൊല : ഹോങ്കോങ് സർവകലാശാലയിലെ സ്മാരക പ്രതിമ നീക്കം ചെയ്തു

കുഞ്ഞിനെ കൊന്ന മൃതദേഹം മേഘ ഒരു കവറിലാക്കിയ ശേഷം ഇമ്മാനുവലിനെ വിളിച്ച് വരുത്തി. കവർ കൈമാറുകയും കത്തിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. കത്തിക്കാൻ ശ്രമിച്ചെങ്കിലും അതിന് സാധിച്ചില്ല. ഇതോടെ, പാടത്ത് കുഴിച്ച്‌ മൂടാനാണ് പിന്നീട് ശ്രമിച്ചത്. എന്നാല്‍ ആളുകള്‍ ഉണ്ടായിരുന്നതിനാല്‍ അതും നടന്നില്ല. തുടര്‍ന്നാണ് മൃതദേഹം കനാലില്‍ ഉപേക്ഷിച്ചത്. കനാലിലൂടെ ഒഴുകി വന്ന മൃതദേഹം കണ്ട നാട്ടുകാർ പോലീസിൽ വിവരമറിയിക്കുകയും സി.സി.ടി.വി നടത്തി വന്ന അന്വേഷണത്തിൽ പ്രതികൾ പിടിയിലാവുകയുമായിരുന്നു. തൃശ്ശൂര്‍ വരടിയം സ്വദേശികളായ മേഘ (22), ഇമ്മാനുവല്‍ (25), ഇ്മ്മാനുവലിന്റെ സുഹൃത്ത് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.

ഇന്ന് രാവിലെ 11 മണിയോടെയാണ് മേഘയെ വീട്ടില്‍ എത്തിച്ച്‌ തെളിവെടുത്തത്. കുഞ്ഞിനെ പ്രസവിച്ച മുറിയും കുഞ്ഞിനെ മുക്കി കൊന്ന ബക്കറ്റും മേഘ പൊലീസിനെ കാണിച്ചു. കുഞ്ഞിനെ പൊതിഞ്ഞു ഇമ്മാനുവേലിന് കൈമാറിയ ബാഗും കണ്ടെടുത്തതിന് ശേഷം ഇമ്മാനുവേലിന്റെ വീട്ടിലെത്തിച്ചും തെളിവെടുത്തു. ഇവിടെ നിന്നാണ് ഡീസല്‍ കണ്ടെത്തിയത്. ബുധനാഴ്ച പുലര്‍ച്ചെ മേഘയുടെ വീട്ടിലെത്തിയ പോലീസ് കാര്യങ്ങള്‍ പറഞ്ഞപ്പോഴാണ് വീട്ടുകാര്‍ സംഭവമറിയുന്നത്. ചോദ്യം ചെയ്യലില്‍ യുവതി കുറ്റം സമ്മതിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button