നാഗചൈതന്യയുമായുള്ള വിവാഹ മോചനത്തിന് ശേഷം സമാന്തയ്ക്ക് നേരെ കടുത്ത സൈബർ ആക്രമണമാണ് ഉണ്ടാകുന്നത്. അബോര്ഷന്, അവിഹിത ബന്ധം തുടങ്ങി ഗുരുതരമായ പല ആരോപണങ്ങളും താരത്തിന് നേരെ ഉയര്‍ന്നിരുന്നു. തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾക്ക് സമാന്ത വ്യക്തമായ മറുപടി ഒരിക്കൽ നൽകിയിരുന്നു. ഇപ്പോഴിതാ, നടിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന കമന്റിട്ടയാൾക്ക് ചുട്ടമറുപടി നൽകിയിരിക്കുകയാണ് താരം.
നാഗചൈതന്യയില്‍ നിന്ന് സാമന്ത 50 കോടി തട്ടിയെടുത്തെന്ന ആരോപണത്തോട് ആണ് നടി ഇപ്പോൾ പ്രതികരിച്ചിരിക്കുന്നത്. ‘ഒരു മാന്യനായ വ്യക്തിയിൽ നിന്ന് 50 കോടി നികുതി രഹിത പണം തട്ടിയെടുത്ത വിവാഹമോചിതയായ മോശപ്പെട്ട സെക്കന്‍ഡ് ഹാന്‍ഡ് ഐറ്റമാണ് സാമന്ത’എന്ന ട്വീറ്റിനാണ് താരം മറുപടി കൊടുത്തത്. ‘ദൈവം നിങ്ങളുടെ ആത്മാവിനെ അനുഗ്രഹിക്കട്ടെ’ എന്നായിരുന്നു താരത്തിന്റെ മറുപടി. ഇതോടെ സാമന്തയെ പിന്തുണച്ചും കമന്റിട്ടയാള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായും ആരാധകര്‍ രംഗത്തെത്തി. പിന്നാലെ ഇയാള്‍ കമന്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തു.
അതേസമയം, തന്റെ വിവാഹമോചനത്തെ കുറിച്ച് അടുത്തിടെ സാമന്ത തുറന്നു സംസാരിച്ചിരുന്നു. വിവാഹമോചനത്തെ തുടര്‍ന്ന് മാനസികമായി തകര്‍ന്ന് മരിക്കുമെന്നു കരുതി. എന്നാല്‍ എത്രത്തോളം ശക്തയായ സ്ത്രീയാണ് താനെന്ന് ഇപ്പോള്‍ ബോദ്ധ്യമായി എന്നും തന്നെ കുറിച്ചോർത്ത് തനിക്ക് അഭിമാനമുണ്ടെന്നുമായിരുന്നു താരം വ്യക്തമാക്കിയത്.
Post Your Comments