Latest NewsNewsInternationalOmanGulf

കോവിഡ് മുൻകരുതലുകൾ കർശനമായി പാലിക്കണം: ഹോട്ടലുകൾക്കും ടൂറിസം സ്ഥാപനങ്ങൾക്കും നിർദ്ദേശം നൽകി ഒമാൻ

മസ്‌കത്ത്: കോവിഡ് മുൻകരുതലുകൾ കർശനമായി പാലിക്കണമെന്ന് ഹോട്ടലുകൾക്കും ടൂറിസം സ്ഥാപനങ്ങൾക്കും നിർദ്ദേശം നൽകി ഒമാൻ. ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസമാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്. കോവിഡ് മുൻകരുതൽ നിബന്ധനകൾ കർശനമായി പാലിക്കണമെന്നാണ് രാജ്യത്തെ മുഴുവൻ ഹോട്ടലുകൾക്കും നൽകിയിരിക്കുന്ന നിർദ്ദേശം.

Read Also: കണ്ണൂര്‍ വിസിക്ക് മാവോയിസ്റ്റ് വധഭീഷണി: വിവാദ വിസിയുടെ തലവെട്ടി സർവകലാശാലാ വളപ്പിൽ വെക്കുമെന്ന് കത്ത്

കോവിഡ് വൈറസ് വ്യാപനം തടയുന്നതിനായി അധികൃതർ മുന്നോട്ട് വെച്ചിട്ടുള്ള പ്രതിരോധ മാനദണ്ഡങ്ങൾ ഏതാനും ചില ടൂറിസം സ്ഥാപനങ്ങളും ഹോട്ടലുകളും പാലിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഒമാൻ പുതിയ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്.

ഹോട്ടലുകളിലെ റസ്റ്ററന്റുകൾ, വിരുന്ന് സത്കാര ഹാളുകൾ, മീറ്റിംഗ് ഹാളുകൾ തുടങ്ങിയ സ്ഥലങ്ങളിലെത്തുന്ന സന്ദർശകരുടെ എണ്ണം അമ്പത് ശതമാനമായി നിയന്ത്രിക്കണമെന്നാണ് നിർദ്ദേശം. മാസ്‌കുകൾ ഉപയോഗിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്ന് ഉറപ്പു വരുത്താനും മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്. നിയമലംഘനങ്ങൾ കണ്ടെത്തുന്ന സ്ഥാപനങ്ങൾക്കെതിരെ അടച്ച് പൂട്ടൽ ഉൾപ്പടെയുള്ള നിയമനടപടികൾ ഉണ്ടാകുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി.

Read Also: രാജ്യത്ത് 60 ശതമാനം പേരും വാക്സിനേഷൻ പൂർത്തികരിച്ചു : സമ്പൂർണ വാക്‌സിനേഷൻ നടപ്പാക്കാനൊരുങ്ങി ആരോഗ്യ മന്ത്രാലയം

shortlink

Related Articles

Post Your Comments

Related Articles


Back to top button