KozhikodeKeralaNattuvarthaLatest NewsNews

കോഴിക്കോട് ക്രിസ്‌തുമസ്‌- ന്യൂഇയർ ലഹരി പാർട്ടിക്ക് പദ്ധതിയിട്ട് വിദ്യാർത്ഥികൾ: പരിശോധന വ്യാപകമാക്കി പോലീസ്

കോഴിക്കോട്: ക്രിസ്‌തുമസ്‌- ന്യൂഇയർ പാർട്ടികളിൽ വിദ്യാർത്ഥികൾ ലഹരി ഉപയോഗത്തിന് പദ്ധതിയിട്ടതായി പോലീസ് വ്യക്തമാക്കി. ഒരു സംഘം വിദ്യാർത്ഥികളും യുവാക്കളും ചേർന്ന് ഡിജെ പാർട്ടി ഒരുക്കിയെന്ന രഹസ്യ വിവരം പൊലീസിന് ലഭിച്ചതായും പോലീസ് അറിയിച്ചു. ഇതേതുടന്ന് ക്രിസ്‌തുമസ്‌- ന്യൂഇയർ ആഘോഷങ്ങൾ പ്രമാണിച്ച് കോഴിക്കോട് ജില്ലയിൽ പരിശോധന വ്യാപകമാക്കുമെന്ന് പോലീസ് വ്യക്തമാക്കി.

അതേസമയം, ഇ​ടു​ക്കി ക​മ്പം​മെ​ട്ടി​ൽ നിന്ന് എം​ഡി​എം​എ​യും ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ലാ​യി. ക​ലൂ​ർ സ്വ​ദേ​ശി ജെ​റി​ൻ പീ​റ്റ​റാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ളു​ടെ പ​ക്ക​ൽ നി​ന്നും 385 മി​ല്ലി​ഗ്രാം എം​ഡി​എം​എ, 25 ഗ്രാം ​ക​ഞ്ചാ​വും എ​ക്സൈ​സ് ക​ണ്ടെ​ത്തി. ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും കാ​റി​ൽ ഒ​ളി​പ്പി​ച്ച് ല​ഹ​രി വ​സ്തു​ക്ക​ൾ ക​ട​ത്താ​ൻ ശ്ര​മി​യ്ക്കു​ക​യാ​യി​രു​ന്നു. എ​ക്സൈ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button