KeralaLatest NewsNews

വിരമിച്ച ജീവനക്കാര്‍ക്ക് ഗ്രാറ്റുവിറ്റി നൽകാൻ തൊഴിലുടമയ്ക്ക് ബാധ്യതയുണ്ട്: ഹൈക്കോടതി

കൊച്ചി : വിരമിച്ച ജീവനക്കാർക്ക് ആനുകൂല്യങ്ങൾ കൊടുക്കാതിരിക്കാൻ ഹൈക്കോടതിയെ സമീപിച്ച ട്രാവൻകൂർ സിമന്റ്സിന് തിരിച്ചടി. ജീവനക്കാരുടെ ഗ്രാറ്റുവിറ്റി തുക 30 ദിവസത്തിനകം നൽകിയില്ലെങ്കിൽ റവന്യു റിക്കവറി നടപടികളിലൂടെ തുക പിടിച്ചെടുക്കണമെന്ന ഡെപ്യൂട്ടി ലേബർ കമ്മിഷണർ ഉത്തരവ് ഉത്തരവ് റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് കമ്പനി ഹൈക്കോടതിയെ സമീപിച്ചത്. ഹർജി ഹൈക്കോടതി തള്ളി. ഗ്രാറ്റുവിറ്റി ജീവനക്കാരുടെ അവകാശമാണെന്ന് കോടതി വ്യക്തമാക്കി.

കമ്പനിയുടെ സാമ്പത്തിക സ്ഥിതി മോശമാണെന്നത് വിരമിച്ച ജീവനക്കാർക്ക് ഗ്രാറ്റുവിറ്റി നൽകാതിരിക്കാൻ മതിയായ കാരണമല്ല. ഗ്രാറ്റുവിറ്റി വിതരണം ചെയ്യേണ്ടത് നിർബന്ധമായ നടപടിക്രമമാണ്. തൊഴിലാളി അപേക്ഷിച്ചാലും ഇല്ലെങ്കിലും ഗ്രാറ്റുവിറ്റി നല്‍കാന്‍ തൊഴിലുടമയ്ക്കുക്ക് ബാധ്യതയുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി.

Read Also  :  ടൈപ് 2 പ്രമേഹം കുറയ്‌ക്കുന്നതിനു കറിവേപ്പില ഗുണപ്രദം

ട്രാവൻകൂർ സിമന്റ്‌സിൽ നിന്ന് 2019 ഏപ്രിൽ മുതൽ വിരമിച്ച 85 ഓളം ജീവനക്കാർക്ക് ഗ്രാറ്റുവിറ്റിയും 2020 ഏപ്രിൽ മുതൽ വിരമിച്ച 50 പേർക്ക് ഇ.പി.എഫ് തുകയും ലഭിക്കാനുണ്ട്. 2020 ഏപ്രിൽ നു ശേഷം വിരമിച്ച ജീവനക്കാരുടെ കമ്പനി വിഹിതവും ജീവനക്കാരുടെ വിഹിതവും ഇ.പി.എഫ്.ഒയിൽ അടച്ചിട്ടില്ലെന്നും കണ്ടെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button