KottayamLatest NewsKerala

എസ്ഡിപിഐ പിന്തുണയിൽ അവിശ്വാസപ്രമേയം: ഈരാറ്റുപേട്ട ലോക്കൽ സെക്രട്ടറിയെയും ഏരിയ കമ്മിറ്റി അംഗത്തെയും തരംതാഴ്ത്തി

എസ്ഡിപിഐ പിന്തുണയില്ലാതെ വിജയിക്കില്ലെന്ന് വ്യക്തമായിട്ടും അവിശ്വാസവുമായി മുന്നോട്ട് പോയത് പാർട്ടിക്ക് അവമതിപ്പായി

കോട്ടയം: അവിശ്വാസ പ്രമേയത്തില്‍ എസ്ഡിപിഐ പിന്തുണച്ച സ്വീകരിച്ച സംഭവത്തില്‍ ഈരാറ്റുപേട്ടയില്‍ സിപിഎമ്മില്‍ നടപടി. ലോക്കൽ സെക്രട്ടറി കെ എം ബഷീറിനെയും ഏരിയ കമ്മിറ്റി അംഗം എംഎച്ച് ഷനീറിനേയും തരംതാഴ്ത്തി. എസ്ഡിപിഐ പിന്തുണയില്ലാതെ വിജയിക്കില്ലെന്ന് വ്യക്തമായിട്ടും അവിശ്വാസവുമായി മുന്നോട്ട് പോയത് പാർട്ടിക്ക് അവമതിപ്പായി എന്നാണ് വിലയിരുത്തല്‍.

ഈ നീക്കം എസ്ഡിപിഐ സിപിഎം ബന്ധമെന്ന ആരോപണം ഉയരുന്നതിനും കാരണമായി എന്നും ആക്ഷേപമുണ്ട്. അതേസമയം, ഫോൺവിളി വിവാദത്തില്‍ ഈരാറ്റുപേട്ട ലോക്കൽ കമ്മിറ്റി അംഗത്തെ സസ്പെന്‍റ് ചെയ്യുകയും ചെയ്തു. ഈരാറ്റുപേട്ട നഗരസഭാ കൗൺസിലർ അനസ് പാറയിലിനെതിരെയാണ് നടപടി. മൂന്ന് മാസത്തേക്കാണ് സസ്പെൻഷൻ.

വർഗീയ പരാമർശം അടങ്ങുന്ന ഫോൺവിളി വിവാദമാണ് അനസിനെതിരായ നടപടിക്ക് കാരണം. നടപടിക്ക് ജില്ലാ സെക്രട്ടറിയേറ്റിന്റെ അംഗീകാരം നല്‍കി. അരുവിത്തുറ എന്നൊരു സ്ഥലം ഇല്ലെന്നായിരുന്നു അനസിന്റെ ഫോൺ സംഭാഷണം. ഇതിനെതിരെ വലിയ പ്രതിഷേധമായിരുന്നു ഉയർന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button