COVID 19Latest NewsNewsInternational

കോവിഡ് വർധിക്കുന്നു: ചൈനയിൽ വീണ്ടും ലോക്ഡൗൺ പ്രഖ്യാപിച്ചു

ബീജിങ് : കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ചൈനീസ് നഗരമായ സിയാനിൽ വീണ്ടും ലോക്ഡൗൺ പ്രഖ്യാപിച്ചു. നഗരത്തിലെ 1.3 കോടിയോളം വരുന്ന ജനങ്ങളോട് വീടുകൾക്കുള്ളിൽ തന്നെ കഴിയാൻ നിർദ്ദേശിച്ചിരിക്കുകയാണ് ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ്.

ഇന്ന് മുതൽ രണ്ടു ദിവസം കൂടുമ്പോൾ ഒരു വീട്ടിലെ ഒരാൾക്ക് വീതം പുറത്തിറങ്ങി സാധനങ്ങൾ വാങ്ങാനുള്ള അനുമതിയുള്ളൂ.ഷിയാങ് നഗരത്തിലെ 1.3 കോടി ജനങ്ങളെയും കോവിഡ് പരിശോധനയ്‌ക്ക് വിധേയരാക്കാനാണ് സർക്കാർ തീരുമാനം.നഗരത്തിൽ നിന്ന് പുറത്ത് കടക്കാനും നഗരത്തിലേക്ക് പ്രവേശിക്കാനും അനുവാദമില്ല.നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ചെക് പോസ്റ്റുകൾ സ്ഥാപിച്ചിട്ടുണ്ട്.വിമാനത്താവളങ്ങളിൽ നിന്ന് 15 ശതമാനം വിമാനങ്ങൾ മാത്രമേ സർവീസ് നടത്തുന്നുള്ളൂ എന്നാണ് വിവരം.

Read Also  :  ചിപ്പ് ക്ഷാമം: പുതിയ പദ്ധതി വികസിപ്പിക്കുമെന്ന് കേന്ദ്ര സർക്കാർ

അടുത്ത ഫെബ്രുവരിയിൽ ശീതകാല ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാൻ ഒരുങ്ങുകയാണ് ചൈന. അതുകൊണ്ട് തന്നെ കോവിഡിനെ ചെറുക്കാനുള്ള അതീവ ജാഗ്രതയാണ് രാജ്യത്ത് നടക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button