ജറുസലേം: ഇസ്രായേലിൽ, കടലിൽ നിന്നും പുരാതന വസ്തുക്കളടങ്ങിയ നിധിശേഖരം കണ്ടെത്തി. റോമൻ യുഗത്തിലെ രത്നക്കല്ലുകളും ക്രൈസ്തവ രൂപമടങ്ങിയ സ്വർണ്ണ മോതിരവും നിധിയുടെ കൂട്ടത്തിൽ കണ്ടു കിട്ടി. കാസ്രിയ തുറമുഖത്ത് നിന്നാണ് നിധിശേഖരം ലഭിച്ചതെന്ന് ഗവേഷകർ മാധ്യമങ്ങളോട് വ്യക്തമാക്കി.
മോതിരത്തിന്റെ നടുക്കുള്ള പച്ച രത്നക്കല്ലിൽ, അയഞ്ഞ വസ്ത്രങ്ങൾ ധരിച്ച ഇടയനെയും ആട്ടിൻകുട്ടിയേയും കൊത്തി വെച്ചിട്ടുണ്ട്. റോമൻ നാണയങ്ങൾ, വെങ്കല പ്രതിമകൾ, മൺപാത്രങ്ങൾ, റോമൻ നാടകങ്ങളിലെ നടന്റെ പ്രതിമകൾ എന്നിവയും ഗവേഷകർക്ക് ലഭിച്ചിട്ടുണ്ട്.
മൂന്നാം നൂറ്റാണ്ടിൽ റോമൻ കാലഘട്ടത്തിലുണ്ടായിരുന്ന പഴയൊരു തുറമുഖമാണ് കാസ്രിയ. റോമൻക്കാരുടെ ചെറിയ ആവശ്യങ്ങൾക്ക് വേണ്ടി ഈ തുറമുഖമാണ് അവർ ഉപയോഗിച്ചിരുന്നത്. സമുദ്രാന്തർ ഭാഗത്തെ ഗവേഷണത്തിനിടെയാണ് മുങ്ങിപ്പോയ ഒരു കപ്പലിൽ നിന്നും അപ്രതീക്ഷിതമായി നിധി കണ്ടെത്തിയത്.
Post Your Comments