AlappuzhaNattuvarthaLatest NewsKeralaNews

വാ​ട​ക​വീ​ട് കേ​ന്ദ്രീ​ക​രി​ച്ച് ക​ഞ്ചാ​വ് വി​ല്‍പ​ന : യുവാവ് അറസ്റ്റിൽ

പെ​രി​ങ്ങാ​ല വി​ജി ഭ​വ​നി​ൽ വി​ജ​യ് കാ​ര്‍ത്തി​കേ​യ​നാ​ണ് (26) പി​ടി​യി​ലാ​യ​ത്

ക​റ്റാ​നം: വാ​ട​ക​വീ​ട് കേ​ന്ദ്രീ​ക​രി​ച്ച് ക​ഞ്ചാ​വ് ചി​ല്ല​റ വി​ല്‍പ​ന ന​ട​ത്തി​യ കേസിൽ യുവാവ് പൊലീസ് പിടിയിൽ. കു​റ​ത്തി​കാ​ട് പൊ​ലീ​സ് ആണ് അ​റ​സ്​​റ്റ്​ ചെ​യ്തത്. പെ​രി​ങ്ങാ​ല വി​ജി ഭ​വ​നി​ൽ വി​ജ​യ് കാ​ര്‍ത്തി​കേ​യ​നാ​ണ് (26) പി​ടി​യി​ലാ​യ​ത്.

ഇയാളിൽ നിന്ന് ഒ​ന്ന​ര കി​ലോ ക​ഞ്ചാ​വും 5600 രൂ​പ​യും പി​ടി​ച്ചെ​ടു​ത്തു. കൊ​പ്ര​പ്പു​ര ഭാ​ഗത്തെ വാ​ട​ക​വീ​ട് കേ​ന്ദ്രീ​ക​രി​ച്ച് ഇ​യാ​ള്‍ ര​ണ്ട​ര മാ​സ​മാ​യി ക​ഞ്ചാ​വ് വി​ൽ​ക്കു​ക​യാ​യി​രു​ന്നു. ര​ഹ​സ്യ​വി​വ​ര​ത്തിന്റെ അ​ടി​സ്ഥാ​ന​ത്തിലെ നി​രീ​ക്ഷ​ണ​ ശേ​ഷ​മാ​ണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Read Also : പരസ്പര സമ്മതത്തോടെയുള്ള ശാരീരിക ബന്ധത്തിന് ശേഷം വിവാഹം കഴിക്കാതിരിക്കുന്നത് വഞ്ചനയല്ലെന്ന് കോടതി

കു​റ​ത്തി​കാ​ട് സി.​ഐ എ​സ്. നി​സാം, എ​സ്‌.​ഐ സു​നി​മോ​ന്‍, സി.​പി.​ഒ​മാ​രാ​യ ടി.​എ​സ്. നൗ​ഷാ​ദ്, സാ​ദി​ഖ് ല​ബ്ബ, സ​ന്തോ​ഷ്, സ്വ​ര്‍ണ​രേ​ഖ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തിലെ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button