KeralaLatest NewsNews

ആലപ്പുഴ കൊലപാതകവും ഒമിക്രോണും ചർച്ചയാക്കാനൊരുങ്ങി സംസ്ഥാന മന്ത്രിസഭായോഗം

പൊലീസില്‍ ആര്‍എസ്എസ് ഘടകം ഉണ്ടെന്ന ആരോപണം ആവര്‍ത്തിച്ചുയരുന്നതും സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.

തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭായോഗം ഇന്ന് ചേരും. യോഗത്തില്‍ ആലപ്പുഴ കൊലപാതകവും ഒമിക്രോണ്‍ വ്യാപനവും പ്രധാന ചര്‍ച്ചയാകും. ആലപ്പുഴയിലെ കൊലപാതകങ്ങള്‍ക്ക് ശേഷമുള്ള പൊലീസ് നടപടികള്‍, സമാധാനശ്രമങ്ങള്‍ എന്നിവ മുഖ്യമന്ത്രിയും ആലപ്പുഴയില്‍ നിന്നുള്ള മന്ത്രി സജി ചെറിയാനും വിശദീകരിച്ചേക്കും. ഇന്റലിജന്‍സിനും പൊലീസിനും വീഴ്ചകള്‍ സംഭവിച്ചു എന്ന വിലയിരുത്തലുണ്ടെങ്കിലും അത് മന്ത്രിസഭയില്‍ ഉന്നയിക്കപ്പെടാന്‍ സാധ്യത കുറവാണ്.

Read Also: ‘ആൾക്കൂട്ട കൊലപാതകത്തിന്റെ പിതാവ് നിങ്ങളുടെ അച്ഛൻ രാജീവ് ഗാന്ധി’: രാഹുൽ ഗാന്ധിക്ക് മറുപടിയുമായി ബിജെപി

പൊലീസില്‍ ആര്‍എസ്എസ് ഘടകം ഉണ്ടെന്ന ആരോപണം ആവര്‍ത്തിച്ചുയരുന്നതും സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. സംസ്ഥാനത്തെ ഒമിക്രോണ്‍ സ്ഥിതിയും മന്ത്രിസഭ വിലയിരുത്തും.അവശ്യസാധനങ്ങളുടെ വിലക്കയറ്റം തടയാനുള്ള നടപടികളും വിപണി ഇടപെടലും പരിഗണനക്ക് വരും. ഓണ്‍ലൈനായി രാവിലെ ഒന്‍പതരക്കാണ് മന്ത്രിസഭയോഗം ചേരുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button