Latest NewsNewsIndia

കുട്ടികള്‍ ഉണ്ടാകാന്‍ പൊക്കിള്‍കൊടി കഴിച്ച 19കാരിക്ക് ദാരുണാന്ത്യം

അന്ധവിശ്വാസവും അറിവില്ലായ്മയും കാരണമാണ് ആളുകള്‍ ഇത്തരം അശാസ്ത്രീയമാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതെന്നും അവര്‍ പറഞ്ഞു.

ഗുണ്ടൂര്‍: കുട്ടികള്‍ ഉണ്ടാകാന്‍ പൊക്കിള്‍കൊടി കഴിച്ച 19കാരിക്ക് ദാരുണാന്ത്യം. ആന്ധ്രയിലെ ദച്ചേപ്പള്ളി ഗ്രാമത്തിലാണ് സംഭവം. മൂന്ന് വര്‍ഷം മുന്‍പായിരുന്നു യുവതിയുടെ വിവാഹം. തുബഡു സ്വദേശിയായ രവി എന്നയാളെയാണ് യുവതി വിവാഹം ചെയ്തത്. രണ്ട് വര്‍ഷമായി കുഞ്ഞുങ്ങളുണ്ടാകാന്‍ വേണ്ടി പല നാടന്‍ മരുന്നുകളും ഇവര്‍ കഴിച്ചിരുന്നു. ഇതിനിടെ നാട്ടുകാരില്‍ ചിലരാണ് പൊക്കിള്‍ക്കൊടി ഭക്ഷിച്ചാല്‍ കുഞ്ഞുങ്ങളുണ്ടാകുമെന്ന് യുവതിയെ പറഞ്ഞ് വിശ്വസിപ്പിച്ചത്. കുട്ടികള്‍ ഉണ്ടാകാന്‍ എന്ത് പരീക്ഷണം നടത്താനും യുവതി തയ്യാറായിരുന്നു.

നവജാത ശിശുവിന്റെ പൊക്കിള്‍ക്കൊടി ശേഖരിച്ചാണ് യുവതി കഴിച്ചത്. ഇതിന് പിന്നാലെ യുവതിക്ക് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടു. ഉടനെ തന്നെ നരസരോപ്പെട്ടിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ യുവതിയുടെ അമ്മ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Read Also: ‘ആൾക്കൂട്ട കൊലപാതകത്തിന്റെ പിതാവ് നിങ്ങളുടെ അച്ഛൻ രാജീവ് ഗാന്ധി’: രാഹുൽ ഗാന്ധിക്ക് മറുപടിയുമായി ബിജെപി

ഗര്‍ഭിണിയാകാന്‍ പൊക്കിള്‍ക്കൊടി ഭക്ഷിക്കുന്നത് തികച്ചും അശാസ്ത്രീയമാണെന്ന് ഗൈനക്കോളജിസ്റ്റ് ഡോ.കവിത പറഞ്ഞു. അന്ധവിശ്വാസവും അറിവില്ലായ്മയും കാരണമാണ് ആളുകള്‍ ഇത്തരം അശാസ്ത്രീയമാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതെന്നും അവര്‍ പറഞ്ഞു.

shortlink

Post Your Comments


Back to top button