KeralaLatest NewsNews

അടക്ക വ്യാപാരത്തിന്റെ മറവില്‍ 25 കോടിയുടെ നികുതി വെട്ടിപ്പ്: മലപ്പുറം സ്വദേശി അറസ്റ്റില്‍

കേസുമായി ബന്ധപ്പെട്ട് പാലക്കാട്, മലപ്പുറം, തൃശൂര്‍ ജില്ലകളില്‍ കഴിഞ്ഞ മാസം നികുതി വെട്ടിപ്പ് നടത്തിയവരുടെ വീടുകളിലും സ്ഥാപനങ്ങളിലും പരിശോധന നടത്തിയിരുന്നു.

തൃശൂർ: അടക്ക വ്യാപാരത്തിന്റെ മറവില്‍ കോടികളുടെ നികുതി വെട്ടിപ്പ് നടത്തിയ കേസിലെ പ്രധാന പ്രതി തൃശ്ശൂരില്‍ അറസ്റ്റിലായി. മലപ്പുറം അയിലക്കാട് സ്വദേശി ബനേഷിനെയാണ് സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് ഇന്‍വെസ്റ്റിഗേഷന്‍ ബ്രാഞ്ച് പിടികൂടിയത്. വ്യാജ ബില്ലുകള്‍ നിര്‍മ്മിച്ച് കളവായി ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് എടുത്ത് 25 കോടിയോളം രൂപയുടെ നികുതി വെട്ടിപ്പിനാണ് ഇയാള്‍ നേതൃത്ത്വം നല്‍കിയത്. ജിഎസ്ടി നിലവില്‍ വന്നതിനു ശേഷം കേരളത്തില്‍ നടന്ന വന്‍ നികുതി വെട്ടിപ്പ് കേസുകളില്‍ ഒന്നിലാണ് ഇപ്പോള്‍ പ്രധാന പ്രതി അറസ്റ്റിലാകുന്നത്. സംസ്ഥാന ചരക്ക് സേവന നികുതി നിയമം സെക്ഷന്‍ 59 പ്രകാരമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

കേസുമായി ബന്ധപ്പെട്ട് പാലക്കാട്, മലപ്പുറം, തൃശൂര്‍ ജില്ലകളില്‍ കഴിഞ്ഞ മാസം നികുതി വെട്ടിപ്പ് നടത്തിയവരുടെ വീടുകളിലും സ്ഥാപനങ്ങളിലും പരിശോധന നടത്തിയിരുന്നു. നിരവധി പേരെ ചോദ്യം ചെയ്യുകയും തെളിവുകള്‍ ശേഖരിക്കുകയും ചെയ്തിരുന്നു. വിവിധ സംസ്ഥാനങ്ങളില്‍ ബിനാമി പേരുകളില്‍ ജിഎസ്ടി രജിസ്‌ട്രേഷന്‍ എടുത്ത് പാലക്കാട്, മലപ്പുറം, കാസര്‍ഗോഡ്, തൃശൂര്‍ എന്നീ ജില്ലകള്‍ കേന്ദ്രീകരിച്ചാണ് നികുതി വെട്ടിപ്പ് നടത്തിക്കൊണ്ടിരിക്കുന്നത്.

Read Also: ജയ് ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെട്ട് പൊലീസ് മര്‍ദ്ദിച്ചെന്ന് എസ്.ഡി.പി.ഐ: സെക്രട്ടറിയേറ്റ് മാര്‍ച്ചിന് ആഹ്വാനം

എറണാകുളം ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം ഡെപ്യൂട്ടി കമ്മിഷണര്‍ ജോണ്‍സന്‍ ചാക്കോ, തൃശൂര്‍ ഇന്റലിജന്‍സ് ഓഫീസര്‍ ജ്യോതിലക്ഷ്മി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.അസിസ്റ്റന്റ് സ്റ്റേറ്റ് ടാക്‌സ് ഓഫീസര്‍മാരായ ഫ്രാന്‍സിസ്, ഗോപന്‍, ഉല്ലാസ് അഞ്ജന, ഷീല ഷക്കീല മെറീന എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.

shortlink

Post Your Comments


Back to top button