ആമ്പല്ലൂര്‍: ആമ്പല്ലൂരിലെ സ്വാശ്രയ കര്‍ഷക സമിതി സെക്രട്ടറിയെ ഓഫിസിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മണ്ണംപേട്ട പച്ചളിപ്പുറം തേലൂര്‍ വീട്ടില്‍ രമേഷിന്റെ ഭാര്യ രാജലക്ഷ്മിയാണ് (42) ഓഫിസിനുള്ളിൽ ജീവനൊടുക്കിയത്.
ആമ്പല്ലൂരിലെ വെജിറ്റബിള്‍ ആൻഡ് ഫ്രൂട്ട്സ് പ്രമോഷന് കൗണ്‍സിലിന് കീഴിലെ സ്വാശ്രയ കര്‍ഷക സമിതി സെക്രട്ടറിയാണ് രാജലക്ഷ്മി. ചൊവ്വാഴ്ച രാവിലെ 10ഓടെ ഓഫിസിലെത്തിയ ഉദ്യോഗസ്ഥനാണ് രാജലക്ഷ്മിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
Read Also : മതിയായ രേഖകളില്ല : ഒന്നരക്കോടിയുടെ സ്വർണാഭരണങ്ങൾ ജി.എസ്.ടി സ്ക്വാഡ് പിടിച്ചെടുത്തു
സമീപത്ത് നിന്നും ആത്മഹ്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തു. സംഭവത്തില്‍ വിശദ അന്വേഷണം നടത്തുമെന്ന് പുതുക്കാട് പൊലീസ് പറഞ്ഞു. മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Post Your Comments