ദില്ലി: ഒഡീഷ ആസ്ഥാനമായ ഇലക്ട്രിക് മൊബിലിറ്റി സൊല്യൂഷൻസ് കമ്പനിയായ ഈവി ഇന്ത്യയുടെ പുത്തൻ ഇ സ്കൂട്ടറായ സോൾ വിപണിയിൽ അവതരിപ്പിച്ചു. ഫെയിം രണ്ടാം ഘട്ടത്തിലെ ആനുകൂല്യങ്ങൾക്ക് അർഹതയോടെ ഈവി ഇന്ത്യ അവതരിപ്പിച്ച സ്കൂട്ടറിന് 1.39 ലക്ഷം രൂപയാണു ഷോറൂം വില. സാങ്കേതിക വിദ്യയിൽ യൂറോപ്യൻ നിലവാരത്തോടെയാണു സോളിന്റെ വരവെന്ന് ഈവി ഇന്ത്യ അവകാശപ്പെടുന്നു.
ഇന്റർനെറ്റ് ഓഫ് തിങ്സ് അധിഷ്ഠിതമായ സ്മാർട് ഫീച്ചർ വിഭാഗത്തിൽ മോഷണം ചെറുക്കുന്ന ലോക്ക് സംവിധാനം, ജി പി എസ് ഇന്റഗ്രേഷൻ, യു എസ് ബി പോർട്ട്, കീ രഹിത എക്സ്പീരിയൻസ്, റിവേഴ്സ് മോഡ്, സെൻട്രൽ ബ്രേക്കിങ് സിസ്റ്റം, ജിയോ ടാഗിങ്, ജിയോ ഫെൻസിങ് എന്നിവയൊക്കെ ‘സോളി’ൽ കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.
Read Also:- ചര്‍മത്തിലെ വരകളും ചുളിവുകളും നീക്കം ചെയ്യാൻ തക്കാളി..!
യൂറോപ്യൻ നിലവാരം പാലിക്കുന്ന സാധന സാമഗ്രികൾ ഉപയോഗിച്ചുള്ള നിർമാണവും ആയുർദൈർഘ്യമേറിയ ലിതിയം ഫെറസ് ഫോസ്ഫേറ്റ് ബാറ്ററികളും ബോഷ് മോട്ടോറുമൊക്കെയുള്ളതിനാലാണു ‘സോളി’നു താരതമ്യേന വിലയേറുന്നതെന്നും ഈവി ഇന്ത്യ വിശദീകരിക്കുന്നു. ഒപ്പം സോളിനു മൂന്നു വർഷത്തെ വാറന്റിയും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.
Post Your Comments