Latest News

ശബരിമല : തങ്ക അങ്കി ഘോഷയാത്ര നാളെ പുറപ്പെടും, സന്നിധാനത്ത് എത്തുക 73 കേന്ദ്രങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി

ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്നാണ് രഥം പുറപ്പെടുന്നത്

പത്തനംതിട്ട : ശബരിമലയിൽ മണ്ഡല പൂജ ദിവസം അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്ക അങ്കിയും വഹിച്ചുള്ള രഥഘോഷയാത്ര ബുധനാഴ്ച പുറപ്പെടും. ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്നാണ് രഥം പുറപ്പെടുന്നത്. തുടർന്ന് സന്നിധാനത്ത് എത്തുക 73 കേന്ദ്രങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങിയാണ്.

കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് ആളും ആരവവും ഇല്ലാതെയാണ് കഴിഞ്ഞ കൊല്ലം തങ്ക അങ്കി രഥ ഘോഷയാത്ര സന്നിധാനത്തെത്തിയത്. എന്നാൽ കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ വന്നതോടെ സാധാരണ തീർത്ഥാടനകാലം പോലെ തന്നെയാണ് ഇക്കുറി രഥഘോഷയാത്ര. പതിവ് പോലെ വിവിധ ക്ഷേത്രങ്ങളിൽ സ്വീകരണമുണ്ടാവും. തങ്ക അങ്കിയെ അനുഗമിക്കാനും ഭക്തർക്ക് അനുമതിയുണ്ട്.

Read Also : ഒരു വര്‍ഷത്തിലേറെയായി തട്ടിയത് ലക്ഷങ്ങള്‍: യുവാവിനെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനികള്‍ കൊന്നു കുഴിച്ചു മൂടി

കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന് ചടങ്ങുകളിൽ പങ്കെടുക്കുന്നവർക്ക് നിർദേശം ഉണ്ട്. നാളെ പുലർച്ചെ 4 മണി മുതൽ ആറന്മുള ക്ഷേത്രത്തിൽ ഭക്തർക്ക് തങ്ക അങ്കി ദർശനത്തിനുള്ള അവസരം ഉണ്ട്. ഏഴ് മണിക്കാണ് രഥം പുറപ്പെടുക.

ശനിയാഴ്ച ഉച്ചയ്ക്ക് 1.30 ഓടെ ഘോഷയാത്ര പമ്പയിലെത്തും. അന്ന് വൈകിട്ട് 6.30ക്ക് അയ്യപ്പ വിഗ്രഹത്തിൽ തങ്ക അങ്കി ചാർത്തിയാണ് ദീപാരാധന. ഞായറാഴ്ച 41 ദിവസത്തെ മണ്ഡലകാല ഉത്സവം പൂർത്തിയാക്കി നട അടയ്ക്കും. തുടർന്ന് 30 ന് വൈകീട്ട് മകരവിളക്ക് ഉത്സവത്തിനായി വീണ്ടും നട തുറക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button