Latest NewsNewsSaudi ArabiaInternationalGulf

കോവിഡ്: സൗദിയിൽ തിങ്കളാഴ്ച്ച സ്ഥിരീകരിച്ചത് 146 കേസുകൾ

റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും 100 ന് മുകളിൽ. തിങ്കളാഴ്ച്ച സൗദി അറേബ്യയിൽ 146 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 99 പേർ രോഗമുക്തി നേടിയതായും സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രണ്ടു പേർക്കാണ് തിങ്കളാഴ്ച്ച കോവിഡ് ബാധയെ തുടർന്ന് സൗദി അറേബ്യയിൽ ജീവൻ നഷ്ടപ്പെട്ടത്.

Read Also: രണ്ടാം ഡോസ് കോവിഡ് വാക്‌സിൻ സ്വീകരിച്ച് ആറു മാസത്തിനകം ബൂസ്റ്റർ ഡോസ്: സംവിധാനങ്ങളൊരുക്കി സൗദി

5,50,988 പേർക്കാണ് സൗദിയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 5,30,178 പേർ രോഗമുക്തി നേടി. 8,864 പേർ കോവിഡിനെ തുടർന്ന് മരണമടഞ്ഞുവെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നതിൽ 31 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമാണ്. അതേസമയം രാജ്യത്ത് 48,446,066 കോവിഡ് വാക്‌സിൻ ഡോസുകൾ വിതരണം ചെയ്തു.

Read Also: ശബരിമല തീർഥാടനം : അപ്പം, അരവണ പ്രസാദങ്ങളുടെ വിറ്റു വരവിൽ നിന്നും ഇതുവരെ ലഭിച്ചത് 27 കോടിയിലധികം രൂപ

shortlink

Related Articles

Post Your Comments

Related Articles


Back to top button