ലക്നൗ: മക്കളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ സര്‍ക്കാര്‍ ഹാക്ക് ചെയ്തെന്ന ആരോപണവുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. ഉത്തര്‍ പ്രദേശിലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്- ആദായ നികുതി വകുപ്പ് റെയ്ഡുകളെ കുറിച്ചും ഫോണ്‍ ചോര്‍ത്തല്‍ ആരോപണത്തേക്കുറിച്ചുമുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയയാണ് പ്രിയങ്കാ ഗാന്ധി ഇക്കാര്യം വ്യക്തമാക്കിയത്.
‘ഫോണ്‍ ചോര്‍ത്തല്‍ മാത്രമല്ല, അവര്‍ എന്റെ മക്കളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ വരെ ഹാക്ക് ചെയ്തു. അവര്‍ക്ക് വേറെ ജോലിയൊന്നുമില്ലേ’. പ്രിയങ്കയുടെ പറഞ്ഞു. സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് കഴിഞ്ഞദിവസം ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ഫോണ്‍ ചോര്‍ത്തല്‍ ആരോപണം ഉന്നയിച്ചിരുന്നു. ഇതിനെ പിന്തുണച്ചാണ് പ്രിയങ്ക ഇക്കാര്യം വ്യക്തമാക്കിയത്.
They’re even hacking my children’s Instagram accounts, let alone phone tapping. Do they not have any other work?: Congress General Secretary Priyanka Gandhi Vadra, in Lucknow, when asked about incidents of phone tapping & ED-IT raids pic.twitter.com/U2CyZjYPWs
— ANI UP/Uttarakhand (@ANINewsUP) December 21, 2021
Post Your Comments