
കോട്ടയം : മണിപ്പുഴയില്‍ കൈത്തോട്ടില്‍ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് മണിപ്പുഴ ഈരയില്‍ക്കടവ് ബൈപാസ് റോഡിലെ കലുങ്കിന് സമീപത്തെ തോട്ടില്‍ മൃതദേഹം കണ്ടെത്തിയത്. അരയറ്റം വെള്ളമുള്ള തോട്ടില്‍ തല മാത്രം പുറത്തുകാണുന്ന നിലയിലാണ് മൃതദേഹം കിടന്നിരുന്നത്.
Read Also : ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ ‘ബീറ്റ്റൂട്ട്’
മണിപ്പുഴ നാട്ടകം ഗസ്റ്റ്ഹൗസ് റോഡിലെ കടകള്‍ക്ക് പിന്നിലാണ് തോട്. കടകളില്‍ ജോലിചെയ്യുന്നവരാണ് മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന് ഇവര്‍ നാട്ടുകാരെയും പോലീസിനെയും വിവരം അറിയിക്കുകയായിരുന്നു. മരണത്തിൽ ദുരൂഹത ഉണ്ടെന്ന് നാട്ടുകാർ ആരോപിച്ചു. ഇതോടെ സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Post Your Comments