Latest NewsKeralaNews

ലക്ഷങ്ങളുടെ കുടിശ്ശിക: മലങ്കര ഡാമിലേക്കുള്ള വൈദ്യുത കണക്ഷൻ വിച്ഛേദിച്ച് കെഎസ്ഇബി

തൊടുപുഴ : മലങ്കര ഡാമിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ച് കെഎസ്ഇബി. 27 ലക്ഷത്തിന്‍റെ കുടിശിക വന്നതോടെയാണ് നടപടി.

Read also :  കേദാര്‍നാഥിലെത്താന്‍ ഇനി ഒരു ദിവസം മുഴുവന്‍ യാത്ര ചെയ്യേണ്ട: ലോകത്തില്‍ ഏറ്റവും നീളം കൂടിയ റോപ്പ് വേ നിര്‍മ്മിക്കുന്നു

എന്നാൽ, കെഎസ്ഇബിക്ക് സ്ഥലം വിട്ടുകൊടുത്ത വകയിൽ കിട്ടാനുള്ള പാട്ടത്തിൽ നിന്ന് വൈദ്യുതി തുക കുറക്കണമെന്ന് കരാറുണ്ടെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി കെഎസ്ഇബിക്ക് കത്ത് നൽകിയിരുന്നതായും ജലസേചനവകുപ്പ് അറിയിച്ചു. വൈദ്യുതി കണക്ഷൻ കട്ട്‌ ചെയ്തത് ഡാമിന്റെ ദൈനംദിന പ്രവർത്തനങ്ങളെ ബാധിക്കും. ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനും വകുപ്പ് സെക്രട്ടറിക്കും മുന്നിൽ ഈ വിഷയം ധരിപ്പിച്ചെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button