ഡെറാഢൂണ്‍: ലോകത്തിലെ ഏറ്റവും നീളം കൂടിയ റോപ്പ് വേ നിര്‍മ്മിക്കാനൊരുങ്ങി ഉത്തരാഖണ്ഡ് സര്‍ക്കാര്‍. പതിനൊന്നര കിലോമീറ്റര്‍ നീളത്തില്‍ സമുദ്രനിരപ്പില്‍ നിന്നും 11,500 അടി ഉയരത്തിലാണ് റോപ്പ് വേ നിര്‍മ്മിക്കുന്നത്. ഇതോടെ തീര്‍ത്ഥാടകര്‍ക്ക് കേദാര്‍നാഥ് ക്ഷേത്രത്തില്‍ ഒരുമണിക്കൂര്‍ കൊണ്ട് എത്തിച്ചേരാന്‍ സാധിക്കും.
Read Also : വാക്ക് ഇന്‍ ഇന്റര്‍വ്യൂ
ഗൗരികുണ്ഡില്‍ നിന്ന് പതിനാറ് കിലോമീറ്റര്‍ ദൂരം ഒരുദിവസം മുഴുവന്‍ സഞ്ചരിച്ചാലാണ് കേദാര്‍നാഥ് ക്ഷേത്രത്തില്‍ എത്താന്‍ സാധിക്കുന്നത്. റോപ്പ് വേ വരുന്നതോടെ ഒരുമണിക്കൂര്‍ കൊണ്ട് സോനപ്രയാഗില്‍ നിന്ന് കേദാര്‍നാഥ് ക്ഷേത്രത്തിലെത്താന്‍ കഴിയും. കഴിഞ്ഞ മാസം അഞ്ചിന് കേദാര്‍നാഥ് സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി റോപ്പ് വേകളുടെ നിര്‍മ്മാണം ആരംഭിക്കുമെന്ന് വ്യക്തമാക്കിയിരുന്നു.
കേദാര്‍നാഥ് റോപ്പ് വേയുടെ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനുള്ള നടപടികളും പദ്ധതികളും ആരംഭിച്ചതായും ഉത്തരാഖണ്ഡ് ടൂറിസം ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഗൗരികുണ്ഡില്‍ നിന്ന് കേദാര്‍നാഥ് ക്ഷേത്രത്തിലേക്ക് റോപ്പ് വേ നിര്‍മ്മിക്കുന്നതിനാണ് പദ്ധതിയിട്ടിരുന്നത്. എന്നാല്‍ സോനപ്രയാഗില്‍ നിന്ന് കേദാര്‍നാഥിലേക്ക് റോപ്പ് വേ നിര്‍മ്മിക്കുന്നതിനാണ് ഇപ്പോഴത്തെ തീരുമാനം.
Post Your Comments