ഭാരവും കുടവയറും കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള മാന്ത്രിക ചേരുവയാണ് ആപ്പിള്‍ സെഡര്‍ വിനഗിരി. എസിവി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഈ വിനാഗിരി ആപ്പിള്‍ ചതച്ച് പുളിപ്പിച്ചെടുത്താണ് നിര്‍മിക്കുന്നത്.
ദിവസവും ആപ്പില്‍ സെഡര്‍ വിനഗിരി കുടിക്കുന്നത് ശരീരത്തിലെ വിഷാംശങ്ങള്‍ നീക്കി വിശപ്പുണ്ടാകാന്‍ സഹായിക്കുന്നു. ചെറു ചൂടു വെള്ളത്തില്‍ ഒന്നോ രണ്ടോ ടേബിള്‍സ്പൂണ്‍ ആപ്പിള്‍ സെഡര്‍ വിനഗിരി ഒഴിച്ച് വെറും വയറ്റില്‍ കഴിക്കുന്നത് വയറില്‍ അടിഞ്ഞു കൂടിയിരിക്കുന്ന കൊഴുപ്പ് അലിയിച്ച് കളയാന്‍ സഹായിക്കും. സാലഡ്, ഗ്രീന്‍ ടീ, ജ്യൂസ് എന്നിങ്ങനെ വിവിധ വിഭവങ്ങള്‍ എസിവി ഉപയോഗിച്ച് നിര്‍മിക്കാവുന്നതാണ്. അവ നോക്കാം.
Read Also : ഏറെ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ വിവാഹപ്രായ ഏകീകരണ ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു : കൈയടിച്ച് ജനങ്ങള്‍
എസിവി സാലഡ് ഡ്രസിങ്ങ്
ദഹനപ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്ക് പരീക്ഷിച്ച് നോക്കാവുന്ന ഒരു ഉഗ്രന്‍ വിഭവമാണ് എസിവി ചേര്‍ത്ത സാലഡ് ഡ്രസിങ്ങ്. പച്ചക്കറി സാലഡിന് പുറമേ ഒഴിക്കുന്ന സാലഡ് ഡ്രസിങ്ങ് സാലഡിന് രുചിയും ഗുണവും ഏറെയാണ്.
എസിവിക്കൊപ്പം ഒരു ടീസ്പൂണ്‍ മേപ്പിള്‍ സിറപ്പും ചെറുതായി അരിഞ്ഞ വെളുത്തുള്ളിയും ഒരു ടേബിള്‍സ്പൂണ്‍ മസ്റ്റാര്‍ഡ് സോസും പിങ്ക് ഹിമാലയന്‍ ഉപ്പും കുരുമുളകും ചേര്‍ത്തിളക്കി അടിച്ച് പതപ്പിക്കുക. ഇതിലേക്ക് വിര്‍ജിന്‍ ഒലീവ് ഓയിലും ചേര്‍ത്ത് കുഴമ്പ് രൂപത്തില്‍ ആകും വരെ ഇളക്കി യോജിപ്പിക്കുക. ഈ മിശ്രിതം സാലഡിന് മുകളിലേക്ക് ഒഴിച്ചാല്‍ എസിവി സാലഡ് ഡ്രസിങ്ങ് റെഡി.
Post Your Comments