KeralaLatest NewsNews

‘ഭരണ സമിതി തീരുമാനം അനുകൂലമാവും’: ​ഗുരുവായൂർ ഥാർ ലേലത്തിൽ അമല്‍ മുഹമ്മദലി

തൃശ്ശൂർ : ഗുരുവായൂർ ഥാർ ലേലത്തിലെ വാഹനം തനിക്ക് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നതായി അമല്‍ മുഹമ്മദലി. ഭരണ സമിതി തീരുമാനം അനുകൂലമാവും എന്നാണ് പ്രതീക്ഷ. ഇതിനായി പ്രാർഥിക്കുകയാണ്. തനിക്ക് വേറെ ലക്ഷ്യങ്ങൾ ഇല്ലെന്നും അമല്‍ മുഹമ്മദലി പറഞ്ഞു.

എല്ലാ നിയമനടപടികളും പാലിച്ചാണ് ഗുരുവായൂരിലെ ‘ഥാര്‍’ ലേലത്തില്‍ പങ്കെടുത്തത്. ലേലത്തിന് ശേഷം വാഹനം വിട്ടുനല്‍കാനാകില്ലെന്ന് ഗുരുവായൂര്‍ ദേവസ്വത്തിന്റെ ഇപ്പോഴത്തെ നിലപാട് ശരിയല്ല, വാഹനം വിട്ടുനല്‍കാന്‍ കഴിയില്ലെന്ന് ദേവസ്വത്തിന് പറയാനാകില്ല. ലേലം റദ്ദാക്കിയാല്‍ നിയമ നടപടി സ്വീകരിക്കുമെന്നും അമല്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

Read Also  :  മരണപ്പെട്ട സഹോദരിയുടെ സ്വത്തിനായി തൊണ്ണൂറ്റിമൂന്നുകാരിയായ മാതാവിനെ ക്രൂരമായി മര്‍ദ്ദിച്ച് മക്കള്‍

കഴിഞ്ഞ ദിവസമാണ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വഴിപാടായി ലഭിച്ച ‘ഥാർ’ ലേലം ചെയ്തതിന് പിന്നാലെ വാഹനം കൈമാറുന്നതിനെ ചൊല്ലി തർക്കം ഉടലെടുത്തത്. താൽക്കാലികമായി ലേലം ഉറപ്പിച്ചു. എന്നാല്‍ വാഹനം വിട്ടുനല്‍കുന്നതില്‍ പുനരാലോചന വേണ്ടി വരുമെന്നാണ് ദേവസ്വം ചെയര്‍മാന്‍ പ്രതികരിച്ചത്. ഭരണ സമിതിയിൽ അഭിപ്രായ വ്യത്യാസം വന്നേക്കാം. അങ്ങനെയെങ്കിൽ തീരുമാനം മാറ്റേണ്ടി വരുമെന്നും ചെയർമാൻ കെ ബി മോഹൻദാസ് പറഞ്ഞിരുന്നു.

shortlink

Post Your Comments


Back to top button