International

‘ഞങ്ങളെ ഒറ്റപ്പെടുത്താമെന്നുള്ളത് പാശ്ചാത്യരാജ്യങ്ങളുടെ വ്യാമോഹം മാത്രമാണ്’ : റഷ്യ

മോസ്‌കോ: റഷ്യയെ ഒറ്റപ്പെടുത്താമെന്നുള്ളത് പാശ്ചാത്യ രാജ്യങ്ങളുടെ വ്യാമോഹം മാത്രമാണെന്ന് റഷ്യൻ നയതന്ത്രജ്ഞൻ. ഉക്രൈൻ വിഷയത്തിൽ സംഘടിതമായി റഷ്യയെ ഒറ്റപ്പെടുത്താനുള്ള യൂറോപ്യൻ യൂണിയൻ അംഗരാഷ്ട്രങ്ങളെ ഉദ്ദേശിച്ചാണ് നയതന്ത്രജ്ഞനായ കോൺസ്റ്റാൻന്റൈൻ ഗാവ്രിലോവ് ഈ പരാമർശം നടത്തിയത്.

വിയന്നയിൽ വെച്ച് നടക്കുന്ന യൂറോപ്യൻ യൂണിയൻ-റഷ്യ ചർച്ചയ്ക്ക്‌ പ്രസിഡന്റ് വ്ലാഡിമീർ പുടിൻ അയച്ചിരിക്കുന്ന നയതന്ത്ര സംഘത്തിന്റെ നേതാവാണ് കോൺസ്റ്റാൻന്റൈൻ ഗാവ്രിലോവ്. ഒറ്റപ്പെടുത്താനും ചേരി തിരിയാനും ആഗ്രഹിക്കുന്നത് തങ്ങളല്ല, അവരാണെന്നും അദ്ദേഹം അറിയിച്ചു. റഷ്യ, മാർഗ്ഗനിർദ്ദേശങ്ങൾ മുന്നോട്ടു വെച്ചിരിക്കുന്നത് സംഘർഷഭരിതമായ സന്ദർഭത്തെ ഭിന്നതകൾ പരിഹരിക്കുന്നതിനാണെന്നും ഗാവ്രിലോവ് പറഞ്ഞു.

ഉക്രൈനിൽ സൈനിക അതിനിവേശം നടത്തിയാൽ സാമ്പത്തികപരമായും നയതന്ത്രപരമായ റഷ്യയെ ഒറ്റപ്പെടുത്തുമെന്നാണ് അമേരിക്കയുടെ നിലപാട്. യൂറോപ്യൻ യൂണിയനിലെ മറ്റു സഖ്യരാഷ്ട്രങ്ങളും ഈ നിലപാടിനെ പിന്തുണക്കുന്നു. എന്നാൽ, ഇവരുടെ നിർദേശം മാനിച്ച് സൈന്യത്തെ പിൻവലിക്കാൻ റഷ്യ ഇതുവരെ തയ്യാറായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button